Saturday, July 24, 2021
Home News National ആഘോഷങ്ങളിലും ഉല്‍സവങ്ങളിലും ജാഗ്രത പാലിക്കണമെന്ന് മോദി

ആഘോഷങ്ങളിലും ഉല്‍സവങ്ങളിലും ജാഗ്രത പാലിക്കണമെന്ന് മോദി

ന്യൂഡല്‍ഹി: നവരാത്രിയും ദീപാവലിയും ദസറയുമടക്കം പ്രധാന ആഘോഷങ്ങള്‍ വരാനിരിക്കേ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് പ്രതിരോധത്തില്‍ പലരും വേണ്ടത്ര ജാഗ്രത പാലിക്കാത്ത അവസ്ഥയുണ്ടെന്നും ആഘോഷങ്ങളുടെ നാളുകള്‍ വരാനിരിക്കേ ജനങ്ങള്‍ കര്‍ശനമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോവിഡുമായി ബന്ധപ്പെട്ട സ്ഥിതി മെച്ചപ്പെടുന്നുണ്ടെങ്കിലും ഉത്സവങ്ങളുടെ കാലത്ത് ജാഗ്രത കൈവിടരുതെന്ന് അദ്ദേഹം പറഞ്ഞു. വൈറസ് ഇല്ലാതായിട്ടില്ല എന്ന് ഓര്‍ക്കണം. ഇന്ത്യയിലെ മരണ നിരക്ക് കുറവാണ്. പരിശോധനകളുടെ എണ്ണം തുടക്കം മുതല്‍ കൂട്ടാന്‍ കഴിഞ്ഞു. കോവിഡ് ഭീഷണി അവസാനിച്ചു എന്ന മട്ടില്‍ പലരും പെരുമാറുന്നു. പലയിടത്ത് നിന്നുമുള്ള ദൃശ്യങ്ങളില്‍ നിന്ന് ഈ ജാഗ്രതക്കുറവ് ദൃശ്യമാണ്. ജാഗ്രതയില്ലാതെ പുറത്തിറങ്ങുന്നവര്‍ മറ്റുള്ളവര്‍ക്ക് ഭീഷണിയാകും.

വിജയം നേടും വരെ ജാഗ്രത തുടരണം. കോവിഡ് പ്രതിരോധ മരുന്ന് വരുന്നത് വരെ ഈ പോരാട്ടം തുടരണം. മരുന്ന് വരുമ്പോള്‍ ഓരോരുത്തര്‍ക്കും ഇത് എത്തിക്കാനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞുവെന്നും മോദി വ്യക്തമാക്കി.

Most Popular