ന്യൂഡല്‍ഹി: ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ തുടരുമെന്ന കാര്യം ഉറപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാലാം ഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപനം മെയ് 17 ന് മുന്‍പ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു.
സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശം കൂടി കണക്കിലെടുത്താവും നാലാംഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപനമെന്നും മോദി വ്യക്തമാക്കി. നിയമം പാലിച്ചുകൊണ്ടുതന്നെ കൊവിഡുമായി പോരാടും. പുതിയ ഈ പദ്ധതിയുടെ ചുമലിലേറി മുന്നോട്ട് പോകാമെന്നും മോദി പറഞ്ഞു. രാജ്യത്തെ ഓരോ തൊഴിലാളിക്കും കര്‍ഷകനും രാജ്യത്തെ നിലനിര്‍ത്താന്‍ പരിശ്രമിക്കുന്ന ഓരോ പൗരനും മധ്യവര്‍ഗക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അങ്ങനെ രാജ്യത്തെ എല്ലാ സത്യസന്ധരായ പൗരന്മാര്ക്കുമുള്ളതാണ് ഈ പാക്കേജെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ജിഡിപിയുടെ പത്ത് ശതമാനമാണ് സാമ്പത്തിക പാക്കേജായി പ്രഖ്യാപിച്ചത്. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് എന്ന പേരിലാകും ഇത് പ്രാവര്‍ത്തികമാക്കുക. ധനമന്ത്രി നിര്‍മ്മല സീതാരാമന് ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് സംബന്ധിച്ച് വിശദമായ പദ്ധതി പ്രഖ്യാപിക്കും.
india lockdown extension before may 17