നരേന്ദ്രമോദി മന്ത്രിസഭയിലെ പകുതിയോളം പേര്‍ ക്രിമിനലുകള്‍; ആഭ്യന്തര സഹമന്ത്രിക്കെതിരേ കൊലപാതകമടക്കം 11 കേസുകള്‍

modi 2.0 new ministers

ന്യൂഡല്‍ഹി: നരേന്ദ്ര മോദി മന്ത്രിസഭ അഴിച്ചു പണിതപ്പോള്‍ ക്രിമിനലുകള്‍ക്കും കോടീശ്വരന്മാര്‍ക്കും മുന്‍ഗണന. 78 അംഗ മോദി മന്ത്രി മന്ത്രിസഭയിലെ 42 ശതമാനം മന്ത്രിമാരും ക്രിമിനല്‍ കേസിലെ പ്രതികളാണ്. ഇവരില്‍ നാലുപേര്‍ക്കെതിരേ കൊലപാതക ശ്രമത്തിനും കേസുണ്ട്. അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

24 മന്ത്രിമാര്‍ക്കെതിരേ ഗുരുതര ക്രിമിനല്‍ കേസുകളാണ് ഉളളത്. ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണിക്കിനെതിരേ കൊലപാതകശ്രമമടക്കം 11 കേസുകളാണ് നിലവിലുളളത്.

78 കേന്ദ്രമന്ത്രിമാരില്‍ 70 പേരും കോടിപതികളാണെന്നതാണ് മറ്റൊരു പ്രത്യേകത. ജ്യോതിരാദിത്യ സിന്ധ്യക്ക് 379 കോടിയുടെ സ്വത്തുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുയൂഷ് ഗോയലിന് 95 കോടിയുടെയും നാരായണ്‍ റാണെയ്ക്ക് 87 കോടിയുടെയും രാജീവ് ചന്ദ്രശേഖറിന് 64 കോടിയുടെയും സ്വത്തുണ്ട്.

ഏറ്റവും കുറവ് സ്വത്തുളള മന്ത്രിമാരില്‍ മുന്നില്‍ ത്രിപുരയില്‍ നിന്നുളള പ്രതിമ ഭൗമിക് ആണ്. ആറുലക്ഷം രൂപയുടെ സ്വത്തുമാത്രമേ ഇവര്‍ക്കുളളൂ. പശ്ചിമബംഗാളില്‍ നിന്നുളള ജോണ്‍ ബര്‍ലയ്ക്ക് 14 ലക്ഷത്തിന്റെയും രാജസ്ഥാനില്‍ നിന്നുളള കൈലാഷ് ചൗധരിക്ക് 24 ലക്ഷത്തിന്റെയും സ്വത്തുണ്ട്.
ALSO WATCH