Tuesday, September 28, 2021
Home News National അടുത്ത പ്രധാനമന്ത്രി: മോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു

അടുത്ത പ്രധാനമന്ത്രി: മോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്ത്യന്‍ ജനത കൈയൊഴിയുന്നതായി സൂചിപ്പിച്ച് ‘ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷന്‍’ സര്‍വേ. രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി ആരാകണം എന്ന ചോദ്യത്തിന് 24 ശതമാനം പേരാണ് മോദിയുടെ പേര് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം 66 ശതമാനം പേര്‍ മോദിയെ പിന്തുണച്ചിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ നടത്തിയ സര്‍വേയില്‍ 38 ശതമാനം പേരാണ് മോദിയുടെ പേര് നിര്‍ദേശിച്ചത്. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്ത രീതിയും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വന്‍പ്രതിസന്ധിയിലായതും മോദിയുടെ ജനപ്രീതി കുത്തനെ ഇടിയാന്‍ കാരണമായതായാണ് കണക്കാക്കുന്നത്.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി ഉയര്‍ത്തുന്നുവെന്നും സര്‍വേ പറയുന്നു. കഴിഞ്ഞ വര്‍ഷം എട്ട് ശതമാനം പേരാണ് രാഹുലിനെ തുണച്ചത്. എന്നാല്‍, ഇപ്പോള്‍ അത് 10 ശതമാനമായി ഉയര്‍ന്നു. ജനുവരിയിലെ സര്‍വേയില്‍ എഴുശതമാനം പേരാണ് രാഹുലിനെ തുണച്ചത്.

അരവിന്ദ് കെജ്രിവാളിനെയും മമതാ ബാനര്‍ജിയെയും എട്ട് ശതമാനം വീതം പേര്‍ പിന്തുണച്ചു. 2 ശതമാനത്തില്‍ നാല് ശതമാത്തിലേക്കും തുടര്‍ന്ന് 8 ശതമാനത്തിലേക്കുമാണ് മമതയുടെ കുതിപ്പ്.

മോദിക്ക് ശേഷം യോഗി രണ്ടാമത് വന്നുവെന്നതും സര്‍വേ വ്യക്തമാക്കുന്നു. യോഗി അടുത്ത പ്രധാനമന്ത്രി ആകണമെന്ന് ആവശ്യപ്പെടുന്നത് 11 ശതമാനം പേരാണ്. കഴിഞ്ഞ വര്ഷം വെറും മൂന്നു ശതമാനം പേരാണ് യോഗിയുടെ പേര് നിര്‍ദേശിച്ചത്.
ALSO WATCH

 

Most Popular