പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

narendra modi

ന്യൂഡല്‍ഹി: കൊറോണ വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കാലാവധി നാളെ അവസാനിക്കാനിരിക്കേ പ്രധാന മന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്ത് കൊറോണ ഭീതിതമായ രീതിയില്‍ പടര്‍ന്നുപിടിക്കുന്നതിനിടയിലാണ് മോദി രാജ്യത്തോട് സംസാരിക്കാനിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന കാര്യം അറിയിച്ചത്. ലോക്ക് ഡൗണ്‍ സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കാനിരിക്കെയാണ് പ്രധാനമന്ത്രി നേരിട്ട് ജനങ്ങളോട് സംവദിക്കാനെത്തുന്നുന്നത്.

പലസംസ്ഥാനങ്ങളും രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ ആവശ്യപ്പെട്ടതിന് ശേഷം, രണ്ട് ആഴ്ച്ച കൂടെ ലോക്ക് ഡൗണ്‍ നീട്ടാനുള്ള തയാറെടുപ്പിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യത്തില്‍ ഔദ്യോഗികമായ പ്രഖ്യാപനം നാളെ ഉണ്ടായേക്കും.

narendra modi will address the country tomorrow