ദേശീയ ചലചിത്ര പുരസ്‌കാരം: മരക്കാര്‍ മികച്ച ചിത്രം, ധനുഷിനും മനോജ് ബാജ്‌പെയ്ക്കും കങ്കണയ്ക്കും പുരസ്‌കാരം

kangana-dhanush-marakkar-02

ന്യൂഡല്‍ഹി: മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്. മനോജ് ബാജ്‌പെയും (ബോണ്‍സലെ) ധനുഷും (അസുരന്‍) മികച്ച നടന്മാര്‍. പങ്ക, മണികര്‍ണിക സിനിമകളിലെ അഭിനയത്തിനാണ് കങ്കണയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം.

സ്‌പെഷല്‍ എഫക്ട്‌സ്: സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍, വസ്ത്രാലങ്കാരം: സുജിത് സുധാകരന്‍, വി.സായ് എന്നീ പുരസ്‌കാരങ്ങളും മരക്കാര്‍ നേടി. പ്രഭാ വര്‍മ ഗാനരചയിതാവ് കോളാമ്പി, മേക്കപ്: രഞ്ജിത് (ഹെലന്‍), റീറിക്കോര്‍ഡിങ് : റസൂല്‍ പൂക്കുട്ടി (ഒത്ത സെരിപ്പ് സൈസ് 7), കാമറ: ഗിരീഷ് ഗംഗാധരന്‍ (ജല്ലിക്കെട്ട്), സഹനടി: പല്ലവി ജോഷി, സഹനടന്‍ വിജയ് സേതുപതി. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം മലയാള ചിത്രം ഹെലനിലൂടെ മാത്തുക്കുട്ടി സേവ്യര്‍ നേടി.

മികച്ച കുടുംബ ചിത്രം (നോണ്‍ ഫീച്ചര്‍ ഫിലിം) – ഒരു പാതിര സ്വപ്നം പോലെ, ശരണ്‍ വേണുഗോപാല്‍

പ്രത്യേക ജൂറി പരാമര്‍ശം- ബിരിയാണി

മികച്ച മലയാള ചിത്രം- കള്ളനോട്ടം

മികച്ച തമിഴ്ചിത്രം- അസുരന്‍

മികച്ച ഹിന്ദി ചിത്രം; ഛിഛോരെ

മികച്ച റീറെക്കോഡിങ്- ഒത്ത സെരുപ്പ് സൈസ് 7, റസൂല്‍ പൂക്കുട്ടി

മികച്ച സിനിമാ സൗഹൃദ സംസ്ഥാനം- സിക്കിം
ALSO WATCH