Wednesday, September 22, 2021
Home News National നീറ്റ്‌ അപേക്ഷയിൽ തെറ്റ് തിരുത്താൻ വിദ്യാർത്ഥികൾക്ക് അവസരം

നീറ്റ്‌ അപേക്ഷയിൽ തെറ്റ് തിരുത്താൻ വിദ്യാർത്ഥികൾക്ക് അവസരം

ന്യൂഡല്‍ഹി: നാഷനല്‍ ​എലിജിബിലിറ്റി കം എന്‍ട്രന്‍സ്​ ടെസ്റ്റ്​​ (നീറ്റ്​) അപേക്ഷയില്‍ തെറ്റുതിരുത്താന്‍ വിദ്യാര്‍ഥികള്‍ക്കവസരം. ആഗസ്റ്റ്​ 14ന്​ ഉച്ച രണ്ടുവരെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താം. ഔദ്യോഗിക വെബ്​സൈറ്റില്‍ കറക്ഷന്‍ വിന്‍ഡോ ബുധനാഴ്ച മുതല്‍ ആക്​ടീവായി. സെപ്​റ്റംബര്‍ 12നാണ്​ പരീക്ഷ നടക്കുക.

13 ഭാഷകളില്‍ നീറ്റ്​ 2021 പരീക്ഷ ഇത്തവണ എഴുതാം. ഇംഗ്ലീഷിന്​ പുറമെ ഹിന്ദി, മലയാളം, മറാത്തി, ഒഡിയ ആസാമീസ്​, ബംഗാളി, ഗുജറാത്തി, കന്നഡ, , പഞ്ചാബി, തമിഴ്​, തെലുങ്ക്​, ഉര്‍ദു ഭാഷകളിലാണ്​ പരീക്ഷ നടക്കുക. കോവിഡ്​ പശ്ചാത്തലത്തില്‍ മുന്‍ വര്‍ഷങ്ങളിലേക്കാള്‍ പരീക്ഷാ​കേന്ദ്രങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്​.
1. ഔ ദ്യോഗിക വെബ്​സൈറ്റായ neet.nta.nic.in സന്ദര്‍ശിക്കുക

2. ‘NEET 2021 correction window’ എന്ന ലിങ്കില്‍ ക്ലിക്ക്​ ചെയ്യുക

3. പുതിയ പേജ്​ കാണാം

4. നിങ്ങളുടെ അപേക്ഷ സ്​ക്രീനില്‍ തെളിഞ്ഞുവരും

5. ആവശ്യമായ മാറ്റങ്ങള്‍ വരുത്താം

6. ശരിയായി വായിച്ച്‌​ കൃത്യത ഉറപ്പ്​ വരുത്തി സേവ്​ ചെയ്​ത ശേഷം സബ്​മിറ്റ്​ ചെയ്യുക

7. ഇത്​ പ്രിന്‍റെടുത്ത്​ സൂക്ഷിക്കാം.

Most Popular