ചെന്നൈ: നീറ്റ് പരീക്ഷയെക്കുറിച്ചുള്ള ആശങ്കയില്‍ തമിഴ്നാട്ടില്‍ ഒരു വിദ്യാര്‍ത്ഥി കൂടി ആത്മഹത്യ ചെയ്തു. വേലൂര്‍ ജില്ലയിലെ കാട്പടിക്ക് സമീപം തലൈയാരംപട്ടില് പതിനേഴുകാരിയായ സൗന്ദര്യയാണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയം സൗന്ദര്യയ്ക്ക് ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അമ്മയോട് ഇക്കാര്യത്തെക്കുറിച്ച് സൗന്ദര്യ പറഞ്ഞിരുന്നു. നീറ്റ് പരീക്ഷാ ആശങ്കയില്‍ തമിഴ്നാട്ടില്‍ അഞ്ച് ദിവസത്തിനിടെ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ വിദ്യാര്‍ത്ഥിയാണ് സൗന്ദര്യ.
പരീക്ഷാ പേടിയില്‍ തമഴ്നാട്ടില്‍ കഴിഞ്ഞ ദിവസങ്ങളിലായി സേലത്തും അരിയല്ലൂരും ഓരോ വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയിരുന്നു. പ്ലസ് ടു പരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടിയവരായിരുന്നു മരിച്ച വിദ്യാര്‍ത്ഥികള്‍. വെല്ലൂരില്‍ മരിച്ച സൗന്ദര്യയും പ്ലസ് ടു പരീക്ഷ നല്ല മാര്‍ക്കോടെയാണ് പാസായത്.