Saturday, October 23, 2021
HomeNewsNationalആള്‍ ഇന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ സപ്തംബര്‍ 12ന്

ആള്‍ ഇന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ സപ്തംബര്‍ 12ന്

ന്യൂഡല്‍ഹി: ആള്‍ ഇന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ(നീറ്റ്) സപ്തംബര്‍ 12ന് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുമെന്ന് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. അപേക്ഷ നടപടിക്രമങ്ങള്‍ നാളെ വൈകുന്നേരം 5 മണി മുതല്‍ തുടങ്ങും. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.

സാമൂഹിക അകലം ഉറപ്പ് വരുത്താനായി പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. 198 നഗരങ്ങളിലായാണ് ഇത്തവണ പരീക്ഷ നടത്തുക. 2020ല്‍ 155 നഗരങ്ങളിലായി 3862 പരീക്ഷ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാകേന്ദ്രങ്ങളില്‍ നിന്ന് മാസ്‌ക്കുകള്‍ നല്‍കും. രജിസ്ട്രേഷന്‍ സമയത്തും പരീക്ഷാ സമയത്തും ആവശ്യമായ കോവിഡ് നിയന്ത്രണങ്ങള്‍ ഉറപ്പ് വരുത്തുമെന്നും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു.

എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കും പരമ്പരാഗത വൈദ്യം, നഴ്‌സിങ് മേഖലകളിലേക്കുമുള്ള പ്രവേശന പരീക്ഷയാണ് നീറ്റ്. കഴിഞ്ഞ വര്‍ഷം 16 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.

നീറ്റില്‍ സിലബസ് വെട്ടിക്കുറക്കുമോ എന്ന കാര്യം വ്യക്തമല്ല. കോവിഡ് മഹാമാരി കാരണം പല സ്‌കൂള്‍ ബോര്‍ഡുകളും 30 ശതമാനം വരെ സിലബസില്‍ കുറവ് വരുത്തിയിരുന്നു.
ALSO WATCH

Most Popular