Thursday, August 5, 2021
Home News National ഇന്ത്യയിലേക്ക് മൃ​ഗങ്ങളെ എത്തിക്കാനും കോവിഡ് നെ​ഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

ഇന്ത്യയിലേക്ക് മൃ​ഗങ്ങളെ എത്തിക്കാനും കോവിഡ് നെ​ഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

  1. ചെന്നൈ:ഇന്ത്യയിലേക്ക് മൃ​ഗങ്ങളെ എത്തിക്കാന്‍ കോവിഡ് നെ​ഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. പൂച്ച, സിംഹം, പുള്ളിപ്പുലി ഉള്‍പ്പെടെയുള്ള മൃ​ഗങ്ങളെ വിദേശത്തുനിന്ന് എത്തിക്കുകയാണെങ്കില്‍ കോവിഡ് പരിശോധന നടത്തണമെന്ന് കേന്ദ്ര ധനമന്ത്രാലയം നിര്‍ദേശം നല്‍കി. ജൂണ്‍ 30നാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. യാത്രയ്ക്ക് മുന്‍പ് മൂന്ന് ദിവസത്തിനുള്ളില്‍ നടത്തിയ പരിശോധനയുടെ ഫലം ഹാജരാക്കണമെന്ന് നിർദേശത്തിൽ പറയുന്നു. കഴിഞ്ഞമാസം ചെന്നൈ വണ്ടല്ലൂര്‍ മൃ​ഗശാലയില്‍ കോവിഡ് ബാധിച്ച്‌ രണ്ട് സിംഹങ്ങള്‍ ചത്തിരുന്നു. ഒമ്ബത് സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പുതിയ ഉത്തരവ് ഏറെ നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍.

 

Most Popular