Thursday, September 16, 2021
Home News National മറ്റു രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതിന് അനുസരിച്ച് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്ത്യ; വന്ദേഭാരതില്‍ 1050...

മറ്റു രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതിന് അനുസരിച്ച് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്ത്യ; വന്ദേഭാരതില്‍ 1050 വിമാനങ്ങള്‍ കൂടി

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് മറ്റു രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതിന് അനുസരിച്ചായിരിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി. സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ മറ്റ് രാജ്യങ്ങളുടെ അനുമതിയടക്കം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

മറ്റ് രാജ്യങ്ങള്‍ സാധാരണ നിലയില്‍ വിമാനസര്‍വീസ് തുടങ്ങാമെന്ന് തീരുമാനിക്കുന്നത് വരെ നിലവിലുള്ളത് പോലെ നിയന്ത്രിത സര്‍വീസ് മാത്രമേ രാജ്യത്ത് ഉണ്ടാകൂ. എന്നാല്‍, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സാധാരണ വിമാന സര്‍വീസുകള്‍ തുടങ്ങുമോ എന്നതില്‍ വ്യക്തമായ മറുപടി കേന്ദ്രമന്ത്രി നല്‍കിയില്ല. അതേസമയം, വിവിധ രാജ്യങ്ങളുമായി ബന്ധപ്പെട്ട് എത്രത്തോളം യാത്രക്കാരുണ്ട് എന്നത് കണക്കിലെടുത്ത് വിമാനങ്ങള്‍ തുടങ്ങുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്രവ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

വന്ദേഭാരത് മിഷന്റെ മൂന്നാമത്തേയും നാലാമത്തെയും ഘട്ടങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ പറക്കുമെന്ന് മന്ത്രി അറിയിച്ചു. നിലവിലുള്ള സര്‍വീസുകള്‍ക്ക് പുറമേ 750 സ്വകാര്യ വിമാനങ്ങളും 300 എയര്‍ ഇന്ത്യ വിമാനങ്ങളും സര്‍വീസ് നടത്തും.

വന്ദേഭാരത് വിമാനങ്ങളില്‍ യുഎഇയില്‍ നിന്ന് 23,790 പേരും സൗദി അറേബ്യയില്‍ നിന്ന് 8,276 പേരും ഖത്തറില്‍ നിന്ന് 7,386 പേരും ഒമാനില്‍ നിന്ന് 7073 പേരും, കുവൈത്തില്‍ നിന്ന് 4,387 പേരും ഇതിനകം നാട്ടിലെത്തിയതായി മന്ത്രി അറിയിച്ചു.

No Consumer International Flights For Now: Aviation Minister


 

Most Popular