ടിക് ടോക്ക് വീഡിയോകള്‍ ആരും ശ്രദ്ധിക്കാത്തതില്‍ മനംനൊന്ത് കൗമാരക്കാരന്‍ ജീവനൊടുക്കി

kuwait suicide

ന്യൂഡല്‍ഹി: ടിക് ടോക് വീഡിയോകള്‍ക്ക് ശ്രദ്ധ കിട്ടാത്തതില്‍ മനം നൊന്ത് കൗമാരക്കാരന്‍ ജീവനൊടുക്കി. നോയിഡ സെക്ടര്‍ 39ല്‍ താമസിക്കുന്ന 18 വയസ്സുകാരനാണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം.

കിടപ്പുമുറിയില്‍നിന്ന് മകന്റെ പ്രതികരണമില്ലെന്നും വാതില്‍ തുറക്കുന്നില്ലെന്നും പറഞ്ഞ് 18 കാരന്റെ പിതാവാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി വാതില്‍ പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സ്ഥിരമായി ടിക് ടോകില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന മകന്‍ കുറച്ചുദിവസങ്ങളായി വിഷമത്തിലായിരുന്നുവെന്ന് പിതാവ് പറഞ്ഞു. ടിക് ടോകിലെ വീഡിയോകള്‍ വൈറല്‍ ആകാത്തതിലായിരുന്നു പ്രയാസം. ഇതുതന്നെയാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെയും നിഗമനം. അതേസമയം, സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് പോലിസ് പറഞ്ഞു.

not getting likes from tik tok video 18 year old commit suicide