Monday, September 27, 2021
Home News National രാജ്യത്തെവിടെയും ഉപയോഗിക്കാവുന്ന റേഷന്‍ കാര്‍ഡ് നടപ്പിലാക്കുമെന്ന് നിര്‍മല സീതാരാമന്‍

രാജ്യത്തെവിടെയും ഉപയോഗിക്കാവുന്ന റേഷന്‍ കാര്‍ഡ് നടപ്പിലാക്കുമെന്ന് നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: രാജ്യത്ത് എവിടെയും ഉപയോഗിക്കാവുന്ന രീതിയില്‍ ‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തിന്റെ ഏതു ഭാഗത്തും ഈ റേഷന്‍ കാര്‍ഡ് ബാധകമാക്കുമെന്നും 25ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് രണ്ടാംഘട്ട പ്രഖ്യാപനത്തില്‍ ധനമന്ത്രിനിര്‍മല സീതാരാമന്‍ പറഞ്ഞു. പ്രധാനമായും അന്തര്‍ സംസ്ഥാന തൊഴിലാളികളെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ പദ്ധതി.

2020 ആഗസ്തില്‍ 83 ശതമാനം കാര്‍ഡുകളും ഈ പദ്ധതിയില്‍ കൊണ്ടുവരും. 2021 ഓടെ പദ്ധതി പൂര്‍ത്തിയാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പിലാക്കുക അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് കൂടി സഹായകകരമാകുന്ന രീതിയിലായിരിക്കും. ഇതോടെ രാജ്യത്ത് എവിടെനിന്നും റേഷന്‍ കാര്‍ഡുപയോഗിച്ച് റേഷന്‍ വാങ്ങാന്‍ സാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ധനമന്ത്രിയുടെ വാർത്താസമ്മേളനത്തിൽനിന്ന്:

∙ ഭവനനിർമാണ സബ്സിഡി നീട്ടി.

∙ 6–18 ലക്ഷം വാർഷിക വരുമാനമുള്ളവരുടെ ഭവനനിർമാണ സബ്സിഡിയുടെ കാലാവധി ഒരു വർഷത്തേക്കു നീട്ടി.

∙ 2020–21 സാമ്പത്തിക വർഷം 2.5 ലക്ഷം കുടുംബങ്ങൾക്കു ഗുണം ലഭിക്കും.

∙ ഭവനനിർമാണ മേഖലയിൽ 70,000 കോടി രൂപയുടെ നിക്ഷേപം വരും.

∙ ആദിവാസികൾക്കും ഗിരിവർഗക്കാർക്കും തൊഴിലവസരം കൂട്ടാൻ പദ്ധതി.

∙ സംസ്ഥാന സർക്കാരുകൾക്ക് 6000 കോടി രൂപ നൽകും.

∙ വനവൽക്കരണത്തിന് 6000 കോടി രൂപ നൽകും‌ം.

∙ കർഷകർക്ക് നബാർഡ് വഴി 30,000 കോടി നൽകും.

∙ ചെറുകിട–നാമമാത്ര കർഷകർക്ക് വായ്പ നൽകാൻ 30,000 കോടി രൂപ കൂടി നൽകും.

∙ 2.5 ലക്ഷം കർഷകരെ കൂടി കിസാൻ ക്രെഡിറ്റ് കാർഡിന്റെ പരിധിയിൽ കൊണ്ടുവരും. പലിശ ഇളവുകളോടു കൂടിയുള്ള വായ്പയാണ് കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി വഴി നൽകി വരുന്നത്. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ പദ്ധതിയുടെ കീഴിലാക്കും.

∙ ഒരുമാസത്തിനകം വഴിയോരക്കച്ചവടക്കാർക്ക് 5000 കോടി രൂപയുടെ വായ്പ നൽകും.

∙ പ്രവർത്തനമൂലധനമായി ഓരോരുത്തർക്കും 10,000 രൂപ വീതം നൽകും

∙ 50 ലക്ഷം വഴിയോരക്കച്ചവടക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കും.

∙ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് കൂടുതൽ വായ്പ നൽകും.

∙ ആർബിഐ പ്രഖ്യാപിച്ച തിരിച്ചടവ് മൊറട്ടോറിയം തുടരും.

∙ എല്ലാ അതിഥിതൊഴിലാളികൾക്കും 2 മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം.

∙ ഒരാൾക്ക് 5 കിലോ അരിയോ ഗോതമ്പോ അധികം ലഭിക്കും, ഒരു കുടുംബത്തിന് 1 കിലോ അധികം കടലയും.

∙ ചെലവ് പൂർണമായും കേന്ദ്രം വഹിക്കും; വകയിരുത്തുന്നത് 3500 കോടി.

∙ ഗുണഭോക്താക്കളെ കണ്ടെത്തി സഹായം ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാരുകൾ. 8 കോടി പേർക്ക് ഉപയോഗപ്രദം.

∙ അതിഥി തൊഴിലാളികൾക്ക് ഏതു സംസ്ഥാനത്തുനിന്നും ഭക്ഷ്യധാന്യം വാങ്ങാൻ ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി. മാർച്ച് 21നകം ഇതിന്റെ നടപടിക്രമം പൂർത്തിയാക്കും.

∙ പൊതുവിതരണ സംവിധാനത്തിൽ ഉൾപ്പെട്ട 23 സംസ്ഥാനങ്ങളിലെ 67 കോടി പേർക്ക് ഈ സൗകര്യം 2020 ഓഗസ്റ്റിനകം ലഭ്യമാക്കും. ആകെ ഉപഭോക്താക്കളിലെ 83% പേരും ഓഗസ്റ്റിനകം പദ്ധതിയുടെ ഭാഗമാകും.

∙ പിഎം ആവാസ് യോജനയിൽ അതിഥി തൊഴിലാളികൾക്കായി താമസസൗകര്യം.

∙ നഗരങ്ങളിൽ കുറഞ്ഞ വാടകയ്ക്ക് താമസസൗകര്യം ഒരുക്കും. സർക്കാർ നടപ്പാക്കുന്ന ഭവനനിർമാണ പദ്ധതികൾ ഇതിനായി പരിവർത്തനപ്പെടുത്തും. വ്യവസായ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും പദ്ധതികൾ ഏറ്റെടുക്കാം.

∙ സംസ്ഥാന സർക്കാർ ഏജൻസികൾ നിർമിക്കുന്നവയ്ക്ക് കേന്ദ്രം ഇൻസന്റീവ് നൽകും

∙ മുദ്രാ വായ്പകൾക്ക് 1500 കോടി രൂപ പലിശ ഇളവ് നൽകും. 50,000 രൂപ വരെ വായ്പ എടുത്തവർക്കാണ് ഇളവ്.

∙ തിരിച്ചെത്തുന്ന അതിഥിതൊഴിലാളികൾക്ക് നാട്ടിൽ തന്നെ ജോലി ഉറപ്പാക്കണം.

∙ പത്തിലധികം തൊഴിലാളികളുള്ള എല്ലാ സ്ഥാപനങ്ങളിലും ഇഎസ്ഐ പരിരക്ഷ

∙ അപകടകരമായ ജോലിയിൽ ഏർപ്പെടുന്ന എല്ലാ തൊഴിലാളികൾക്കും ഇഎസ്ഐ

∙ അസംഘടിത തൊഴിലാളികൾക്ക് സാമൂഹിക ക്ഷേമഫണ്ട്

∙ നഗരങ്ങളിലെ പാവങ്ങൾക്കായി 7200 സ്വയംസഹായ സംഘങ്ങൾക്ക് രൂപീകരിച്ചു.

∙ അതിഥി തൊഴിലാളികൾക്ക് 10,000 കോടി രൂപ വേതനം നൽകി.

∙ സ്വയം സഹായ സംഘങ്ങൾക്ക് പൈസ പോർട്ടൽ വഴി ധനസഹായം നൽകി.

∙ ക്യാംപുകളിലെ അതിഥിതൊഴിലാളികൾക്കു മൂന്നു നേരം ഭക്ഷണം നൽകി. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്കാണ് തുക നൽകിയത്.

∙ അതിഥി തൊഴിലാളികളെ സംരക്ഷിക്കാൻ 11,000 കോടി അനുവദിച്ചു.

∙ 12,000 സ്വയം സഹായ സംഘങ്ങൾ മൂന്നു കോടി മാസ്ക് നിർമിച്ചു.

∙ കർഷക മേഖലയ്ക്കു ഗ്രാമീണ മേഖലയ്ക്കുമായി 86,000 കോടി രൂപ വായ്പ നൽകി.

∙ മൂന്നു കോടി കർഷകർക്കു കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിച്ചു.

∙ ഇതുവരെ 4.22 ലക്ഷം കോടി രൂപയുടെ വായ്പ കർഷകർക്കു വിതരണം ചെയ്തു. മൂന്നു മാസം മൊറട്ടോറിയം ഉൾപ്പെടെ ആനുകൂല്യങ്ങൾ നൽകി

∙ നബാർഡ് വഴി 29,000 കോടി രൂപയുടെ വായ്പ പുനഃക്രമീകരിച്ചു.

Finance Minister Nirmala Sitharaman unveiled the second tranche of Centre’s Rs 20 lakh crore fiscal stimulus, focused exclusively on migrant workers, street vendors and small farmers.


 

 

Most Popular