Saturday, June 12, 2021
Home News National ഒറ്റയ്ക്ക് നടന്നാല്‍ 144 പ്രകാരം എങ്ങിനെ അറസ്റ്റ് ചെയ്യും; യുപി പോലിസിനെ വെല്ലുവിളിച്ച് രാഹുല്‍

ഒറ്റയ്ക്ക് നടന്നാല്‍ 144 പ്രകാരം എങ്ങിനെ അറസ്റ്റ് ചെയ്യും; യുപി പോലിസിനെ വെല്ലുവിളിച്ച് രാഹുല്‍

ലഖ്‌നോ: ദലിത് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായതുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ ഉത്തര്‍പ്രദേശ് പോലിസിനെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ഒറ്റയ്ക്ക് നടക്കുമെന്ന് രാഹുല്‍. ഒറ്റയ്ക്ക് നടന്നാല്‍ 144 പ്രകാരം എങ്ങിനെ അറസ്റ്റ് ചെയ്യുമെന്നും പോലിസിനോട് രാഹുല്‍ ചോദിച്ചു.

രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെയാണ് വെല്ലുവിളി. ഹത്രാസിലേക്കുള്ള യാത്ര മധ്യേയാണ് യാത്ര തടഞ്ഞ് പൊലീസ് നടപടി എടുത്തത്. സ്ഥലത്ത് വന്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

അതേ സമയം, ഹത്രാസില്‍ കൂട്ടബലാല്‍സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പോലിസ് മര്‍ദിച്ച് തള്ളിയിട്ടതായി ആരോപണം. പോലിസ് തന്നെ മര്‍ദിച്ചു നിലത്തേക്ക് തള്ളിയിട്ടുവെന്ന് രാഹുല്‍ പറഞ്ഞു. ‘ഈ രാജ്യത്ത് നടക്കാന്‍ മോദിക്കു മാത്രമേ സാധിക്കുകയുള്ളോ? സാധാരണക്കാരനായ വ്യക്തിക്ക് നടക്കാന്‍ സാധിക്കില്ലെ? ഞങ്ങളുടെ വാഹനങ്ങള്‍ തടഞ്ഞു. അതോടെയാണ് ഞങ്ങള്‍ നടന്നു പോകാന്‍ തീരുമാനിച്ചതെന്നും രാഹുല്‍ പറഞ്ഞു.

https://www.gulfmalayaly.com/featured-gulf-news/moph-blacklists-23-applicants-for-forging-certificates-for-obtaining-licenses/

മരിച്ച പെണ്‍കുട്ടിയുടെ വീടിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതിനാല്‍ അവിടേക്ക് ആള്‍ക്കൂട്ടമായി പോകാന്‍ സാധിക്കില്ല എന്നുമാണ് പോലിസിന്റെ ന്യായം. കൂടെയുള്ള പ്രവര്‍ത്തകരോട് തിരിച്ചു പോകാന്‍ പറയുമെന്നും തനിച്ച് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുമെന്നും രാഹുല്‍ വ്യക്തമാക്കി. തനിച്ച് പോകുന്നത് എങ്ങനെ നിരോധനാജ്ഞയുടെ ലംഘനമാകുമെന്നും അദ്ദേഹം പോലിസിനോട് ചോദിച്ചു.

ഉത്തര്‍പ്രദേശ് അതിര്‍ത്തില്‍ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും വാഹനം പോലിസ് തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും പ്രവര്‍ത്തകരോടൊപ്പം ഹത്രാസിലേക്ക് നടന്നു പോകവെയാണ് യമുന എക്‌സ്പ്രസ്‌വേയില്‍ പോലിസ് തടഞ്ഞത്. ഇതോടെ സ്ഥലത്ത് സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.

ongress leader Rahul Gandhi roughed up by police on his way to Hathras


 

Most Popular