Tuesday, June 15, 2021
Home News National ലക്ഷദ്വീപില്‍ അനാവശ്യ നിയമങ്ങള്‍ നടപ്പാക്കരുതെന്ന് അലി മണിക് ഫാന്‍; ഗോവധ നിരോധനം വേണ്ട

ലക്ഷദ്വീപില്‍ അനാവശ്യ നിയമങ്ങള്‍ നടപ്പാക്കരുതെന്ന് അലി മണിക് ഫാന്‍; ഗോവധ നിരോധനം വേണ്ട

കോഴിക്കോട്: ലക്ഷദ്വീപില്‍ ആവശ്യമില്ലാത്ത ഇടപെടല്‍ നടത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കരുതെന്ന് പത്മശ്രീ ജേതാവും ഗോളശാസ്ത്രജ്ഞനുമായ അലി മണിക്ഫാന്‍. ജനങ്ങളുടെ ജീവിത രീതിയും സംസ്‌കാരവുംകൂടിയാലോചന നടത്തി വേണം അധികാരികള്‍ കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അഡ്മിനിസ്‌ട്രേറ്റര്‍ക്ക് തോന്നുന്നതാണ് ഇപ്പോള്‍ ലക്ഷദ്വീപില്‍ നടപ്പാക്കുന്നത്. ദ്വീപ് നിവാസികളുടെ ജീവിതം പഠിച്ച ശേഷമാണ് മുമ്പുള്ള അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ഭരണം നടത്തിയിരുന്നത്. ദ്വീപുകാരുടെ ജീവിതത്തില്‍ കൈകടത്തിയാല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നും മണിക്ഫാന്‍ വ്യക്തമാക്കി.

ലക്ഷദ്വീപ് കുറ്റകൃത്യങ്ങളോ പ്രശ്‌നങ്ങളോ ഇല്ലാത്ത സ്ഥലമാണ്. ഗുണ്ടാ നിയമത്തിന്റെ ആവശ്യമില്ല. കുറച്ചു പേര്‍ക്ക് ജോലി കൊടുക്കാന്‍ വേണ്ടിയാണ് ദ്വീപില്‍ പോലിസ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ലക്ഷദ്വീപിന് പ്രത്യേക നിയമം തന്നെയുണ്ട്. അതാണ് ഇത്രയും കാലമായി നടപ്പാക്കിയിരുന്നത്. വളരെ സമാധാനത്തോടെ കഴിയുന്ന ജനങ്ങളാണ് ദ്വീപിലുള്ളതെന്നും മണിക്ഫാന്‍ പറഞ്ഞു.

പട്ടിക വര്‍ഗവിഭാഗത്തിലാണ് ദ്വീപിലുള്ളവരെ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അവര്‍ക്ക് ആദിവാസി നിയമത്തിന്റെ സംരക്ഷണമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗോവധ നിരോധനത്തിന്റെ ആവശ്യമില്ല. ഒരാള്‍ കഴിക്കുന്നത് തന്നെ മറ്റൊരാള്‍ കഴിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഏത് ഭക്ഷണം കഴിക്കാനും ഇന്ത്യന്‍ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്.

ആദ്യം മിനിക്കോയി ദ്വീപില്‍ മാത്രമാണ് മല്‍ത്യബന്ധനം ഉണ്ടായിരുന്നത്. പിന്നീട് ലക്ഷദ്വീപ് ഭരണകൂടമാണ് മറ്റ് ദ്വീപ് നിവാസികളെ മല്‍സ്യബന്ധനം പഠിപ്പിച്ചത്. വള്ളങ്ങള്‍ നിര്‍ത്തിയിടാനുള്ള താല്‍ക്കാലിക ഷെഡ്ഡുകള്‍ മാത്രമാണ് തീരത്തുള്ളതെന്നും മീഡിയവണിന് നല്‍കിയ അഭിമുഖത്തില്‍ അലി മണിക്ഫാന്‍ ചൂണ്ടിക്കാട്ടി.
ALSO WATCH

 

Most Popular