മുംബൈ: മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ചു. നൈജീരിയയിലെ ലാഗോസില്‍നിന്ന് വരികയായിരുന്നു യാത്രക്കാരനാണ് മരിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ നടത്തുന്ന പരിശോധനയുടെ നിലവാരത്തെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നതാണ് വിമാനത്തിലെ മരണമെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
യാത്രക്കാരന്‍ വിമാനത്തിനുള്ളില്‍ വിറക്കുന്നുണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് തനിക്ക് മലേറിയ ഉണ്ടെന്ന് യാത്രക്കാരന്‍ വിമാന ജീവനക്കാരെ അറിയിക്കുകയായിരുന്നു. ശ്വാസമെടുക്കാന്‍ പ്രയാസപ്പെട്ട ഇയാള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കുകയും ചെയ്തു. എന്നാല്‍, ഏതാനും സമയത്തിന് ശേഷം അസുഖം വര്‍ധിക്കുകയും മരിക്കുകയുമായിരുന്നു. മൂക്കിലൂടെ രക്തസ്രാവവുമുണ്ടായി. പുലര്‍ച്ചെ 3.40ഓടെയാണ് വിമാനം മുംബൈയില്‍ ഇറങ്ങിയത്.
നിലവില്‍ വിമാനത്തില്‍ കയറും മുമ്പ് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടോ എന്നറിയാനുള്ള പരിശോധന നടത്തുന്നുണ്ട്. ശരീര താപനില ഉള്‍പ്പെടെയുള്ളവ പരിശോധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കടുത്ത അസുഖമുള്ളയാള്‍ക്ക് എങ്ങിനെ വിമാനയാത്രക്ക് അനുവാദം ലഭിച്ചെന്ന ചോദ്യമാണുയരുന്നത്.
അതേസമയം, അസാധാരണമായി ഒന്നുമില്ലെന്നും സാധാരണ സാഹചര്യത്തിലാണ് യാത്രക്കാരന്റെ മരണമെന്നും എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Passenger died in Air india flight