Wednesday, January 19, 2022
HomeNewsNationalഎയര്‍ ഇന്ത്യാ വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ചു; മൂന്ന് മണിക്കൂറിന് ശേഷം തിരിച്ചിറക്കി

എയര്‍ ഇന്ത്യാ വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ചു; മൂന്ന് മണിക്കൂറിന് ശേഷം തിരിച്ചിറക്കി

ന്യൂഡല്‍ഹി: അമേരിക്കയിലെ നേവാര്‍ക്കിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം യാത്രക്കാരന്‍ മരിച്ചതിനെ തുടര്‍ന്ന് മൂന്ന് മണിക്കൂറിന് ശേഷം തിരിച്ചിറക്കി. മെഡിക്കല്‍ എമര്‍ജന്‍സി കാരണം മൂന്ന് മണിക്കൂര്‍ പറന്ന ശേഷം ഡല്‍ഹി-നെവാര്‍ക്ക് വിമാനം തിരിച്ചറിക്കിയതായി എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയെ അറിയിച്ചു.

എയര്‍പോര്‍ട്ട് ഡോക്ടര്‍മാര്‍ വിമാനത്തിലെത്തി യാത്രക്കാരന്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഭാര്യയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന അമേരിക്കന്‍ പൗരനാണ് മരിച്ചത്.

എഐ-105 വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്റ് ചെയ്തു. വിമാന യാത്രാ നിയമപ്രകാരം പുതിയ ജീവനക്കാരുമായി വൈകീട്ട് 4 മണിയോടെ വീണ്ടും പുറപ്പെട്ടു.

 

Most Popular