Monday, June 21, 2021
Home News National ബിജെപി കൊടി കെട്ടിക്കോളൂ, പക്ഷേ തൊഴിലാളികളെ വീട്ടിലെത്തിക്കണം; മാസ് ഡയലോഗുമായി പ്രിയങ്ക

ബിജെപി കൊടി കെട്ടിക്കോളൂ, പക്ഷേ തൊഴിലാളികളെ വീട്ടിലെത്തിക്കണം; മാസ് ഡയലോഗുമായി പ്രിയങ്ക

ന്യൂഡല്‍ഹി: അന്തര്‍സംസ്ഥാന തൊഴിലാളികളുടെ പലായനത്തില്‍ രാഷ്ട്രീയം കളിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരേ മാസ് ഡയലോഗുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.

തൊഴിലാളികള്‍ക്കായുള്ള ബസ്സുകള്‍ ലഭ്യമാക്കിയിട്ട് 24 മണിക്കൂര്‍ കഴിഞ്ഞു. നിങ്ങള്‍ക്ക്് താല്‍പ്പര്യമുണ്ടെങ്കില്‍ അത ഉപയോഗപ്പെടുത്തൂ. ബിജെപി കൊടിയും സ്റ്റിക്കറുകളും വേണമെങ്കില്‍ ബസ്സില്‍ പതിപ്പിച്ചോളൂ. പക്ഷേ തൊഴിലാളികളെ വീട്ടിലെത്തിക്കണം- പ്രിയങ്ക ഗാന്ധി പറഞ്ഞു.

നമ്മള്‍ ചുമതലകള്‍ മനസ്സിലാക്കേണ്ട സമയമാണിത്. അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ഈ രാജ്യത്തിന്റെ നട്ടെല്ലാണ്. അവരുടെ ചോരയും വിയര്‍പ്പും കൊണ്ടാണ് ഈ രാജ്യം ചലിക്കുന്നത്. അവരെ സുരക്ഷിതമാക്കേണ്ടത് എല്ലാവരുടെയും കടമയാണ്. ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല – പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

migrant bus row up

ഫിറ്റ്നസ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി യുപി സര്‍ക്കാര്‍ കോണ്‍ഗ്രസ് നല്‍കിയ ബസ്സുകള്‍ക്ക് അനുമതി നിഷേധിച്ചിരുന്നു. ഇതോടെ കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രിയങ്ക ഗാന്ധി ഏര്‍പ്പെടുത്തിയ ബസ്സിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു നേരത്തേ അറസ്റ്റിലായിരുന്നു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലെത്താന്‍ ശ്രമിക്കുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ദുരിതം വര്‍ധിച്ചുകൊണ്ടിരിക്കേയാണ് യുപി സര്‍ക്കാര്‍ രാഷ്ട്രീയക്കളിക്ക് ശ്രമിക്കുന്നത്.

Most Popular