Friday, January 28, 2022
HomeNewsNationalഎക്‌സൈസ് തീരുവ കുറച്ചു; പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറയും

എക്‌സൈസ് തീരുവ കുറച്ചു; പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറയും

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും ഏര്‍പ്പെടുത്തിയിരിക്കുന്ന എക്‌സൈസ് ഡ്യൂട്ടിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. ഇതോടെ പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും കുറയും. പുതിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. രാജ്യവ്യാപക പ്രതിഷേധം സര്‍ക്കാരിന്റെ അടിത്തറ ഇളക്കുമെന്ന് ബോധ്യപ്പെട്ടതോടെയാണ് തീരുമാനം. കഴിഞ്ഞ ദിവസമുണ്ടായ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടി ലഭിച്ചിരുന്നു. വാറ്റ് നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു.

ഇന്ധന വിലയില്‍ ഈ വര്‍ഷത്തെ റെക്കോര്‍ഡ് വര്‍ധനവിനു ശേഷമാണ് ഇപ്പോള്‍ വില കുറയുന്നത്. ഈ വര്‍ഷം ഇതുവരെയുള്ള വില വര്‍ധന പെട്രോളിന് 31% ഡീസലിന് 33% ആണ്. കഴിഞ്ഞ 10 മാസത്തിനിടെ പെട്രോളിന് 26.06 രൂപയും ഡീസലിന് 25.91 രൂപയുമാണ് വര്‍ധിച്ചത്.

ഒക്ടോബറില്‍ മാത്രം പെട്രോള്‍ ലിറ്ററിന് 7.82 രൂപയും ഡീസല്‍ 8.71 രൂപയുമാണ് കൂടിയത്. ഇതിനു മുന്‍പ് ഏറ്റവും കൂടുതല്‍ വില വര്‍ധിച്ചത് ഫെബ്രുവരിയിലാണ്. പെട്രോളിന് 4.87 രൂപയും ഡീസലിന് 5.24 രൂപയും. ഇതിനിടെ ഇന്ധനവില കുറഞ്ഞത് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ മാസത്തിലും പിന്നീട് സപ്തംബറിലും ആയിരുന്നു.

 

Most Popular