Sunday, September 19, 2021
Home News National ഡാനിഷ് സിദ്ധിഖിയെ താലിബാൻ മനഃപൂർവം അപകടപ്പെടുത്തുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ

ഡാനിഷ് സിദ്ധിഖിയെ താലിബാൻ മനഃപൂർവം അപകടപ്പെടുത്തുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ

വാഷിംഗ്ടണ്‍: പുലിറ്റ്സര്‍ ജേതാവായ പത്രഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖിയുടെ മരണം അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നും അദ്ദേഹത്തെ താലിബാന്‍ മനപൂര്‍വം കൊല്ലുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു . അഫ്ഗാൻ സേനയ്‌ക്കൊപ്പം ഇന്ത്യക്കാരനായ പത്ര റിപ്പോർട്ടർ ഉണ്ടെന്നറിഞ്ഞ താലിബാൻ ഡാനിഷിനെ തിരഞ്ഞുപിടിച്ച് ആക്രമിച്ചെന്നാണ് അമേരിക്കന്‍ മാദ്ധ്യമമായ വാഷിംഗ്ടണ്‍ എക്സാമിനര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഫ്ഗാന്‍ സേനയ്ക്കെതിരെ താലിബാന്‍ വെടിയുതിര്‍ത്തപ്പോള്‍ പരിക്കേറ്റ ഡാനിഷിനെ അടുത്തുള്ള ഒരു മുസ്ലീം പള്ളിയില്‍ എത്തിക്കുകയും അവിടെ വച്ച്‌ അദ്ദേഹത്തിന് പ്രഥമശുശ്രൂഷ നല്‍കുമ്ബോഴായിരുന്നു അടുത്ത താലിബാന്‍ ആക്രമണം. അഫ്ഗാന്‍ സേനയോടൊപ്പം ഇന്ത്യക്കാരനായ പത്രപ്രവര്‍ത്തകന്‍ ഉണ്ടെന്ന വിവരം കിട്ടിയതിനെ തുടര്‍ന്നാണ് താലിബാന്‍ പള്ളി ആക്രമിച്ചതെന്നും ഡാനിഷായിരുന്നു അവരുടെ ലക്ഷ്യമെന്നും അമേരിക്കന്‍ മാദ്ധ്യമമായ വാഷിംഗ്ടണ്‍ എക്സാമിനര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡാനിഷിനെ താലിബാന്‍ ജീവനോടെ പിടിക്കൂടുകയായിരുന്നുവെന്നും വിവരങ്ങള്‍ എല്ലാം ചോദിച്ചു മനസിലാക്കിയ ശേഷം മാത്രമാണ് ഡാനിഷിനെയും ഒപ്പമുണ്ടായിരുന്ന അഫ്ഗാന്‍ സൈനികരെയും വധിച്ചതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാന്‍ കമാന്‍ഡറും മറ്റ് സൈനികരും ഡാനിഷിനെ താലിബാനില്‍ നിന്നും രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടയിലാണ് കൊല്ലപ്പെട്ടതെന്നും വാഷിംഗ്ടണ്‍ എക്സാമിനറിന്റെ വാര്‍ത്തയില്‍ ഉണ്ട്. ഡാനിഷിന്റെ മൃതശരീരം പരിശോധിച്ച വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ താലിബാന്റെ പിടിയിലായ ഡാനിഷിനെ ഭീകരര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും അതിനു ശേഷം വെടിവച്ചു കൊല്ലുകയും ആയിരുന്നു.

എന്നാൽ പത്രക്കാരന്‍ ആണെന്ന് അറിയാതെയാണ് ഡാനിഷ് ഉള്‍പ്പെട്ട അഫ്ഗാന്‍ സേനയ്ക്കെതിരെ വെടിയുതിര്‍ത്തതെന്നും ഡാനിഷിന്റെ മരണത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നായിരുന്നു താലിബാന്‍ നല്‍കിയിരുന്ന വിശദീകരണം.

 

Most Popular