Sunday, July 25, 2021
Home News National പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക്ക്ഡൗണ്‍ സംബന്ധിച്ച് നിര്‍ണായക പ്രഖ്യാപനം ഉണ്ടായേക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക്ക്ഡൗണ്‍ സംബന്ധിച്ച് നിര്‍ണായക പ്രഖ്യാപനം ഉണ്ടായേക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക് ഡൗണ്‍ സംബന്ധിച്ച് നിര്‍ണായക പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. കൊറോണ വ്യാപന പ്രതിസന്ധിയെ തുടര്‍ന്ന് സാമ്പത്തിക പാക്കേജിനുള്ള സമ്മര്‍ദം സംസ്ഥാനങ്ങള്‍ ശക്തമാക്കിയിരുന്നു. ഇതേക്കുറിച്ചും പ്രഖ്യാപനം പ്രതീക്ഷിക്കുന്നു.

ഇന്നലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. മെയ് 17ന് അവസാനിക്കുന്ന മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇനിയും നീട്ടേണ്ടി വരുമെന്നാണ് ചര്‍ച്ചയില്‍ പ്രധാനമന്ത്രി സൂചന നല്‍കിയത്. എന്നാല്‍, കൂടുതല്‍ മേഖലകളില്‍ ഇളവുകള്‍ ഉണ്ടായേക്കും. കോവിഡ് ഗ്രാമങ്ങളിലേക്ക് പടരാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മോദി ആവശ്യപ്പെട്ടു.

റെഡ്സോണുകളില്‍ ഒഴികെ ലോക്ക്ഡൗണ്‍ ഇനിയും നീട്ടരുതെന്ന അഭിപ്രായമാണ് ഗുജറാത്ത് ഉള്‍പ്പടെയുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പ്രകടിപ്പിച്ചത്. മഹാരാഷ്ട്ര, ബംഗാള്‍, തെലങ്കാന, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന അഭിപ്രായക്കാരണ്. റെഡ് സോണുകള്‍ക്ക് പുറത്ത് എല്ലാ സാമ്പത്തിക നീക്കങ്ങളും പഴയ മട്ടില്‍ പുനസ്ഥാപിക്കണമെന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നിലപാട്.

അതിര്‍ത്തികളും പൊതുഗതാഗതവും കേന്ദ്രസര്‍ക്കാര്‍ തുറന്നു കൊടുത്ത സാഹചര്യത്തില്‍ ഇപ്പോഴത്തെ മട്ടിലുള്ള ലോക്ക്ഡൗണ്‍ അര്‍ഥശൂന്യമാണെന്ന് ബംഗാള്‍ ചൂണ്ടിക്കാട്ടി. പരമാവധി സാമ്പത്തിക നീക്കങ്ങള്‍ അനുവദിക്കണമെന്ന ആവശ്യമാണ് കേരളം, തമിഴ്നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയത്.

Prime Minister Narendra Modi will address the nation at 8 pm today


 

Most Popular