Wednesday, August 4, 2021
Home News National ജനപിന്തുണ കുത്തനെ ഇടിഞ്ഞു; മന്ത്രിസഭ അടിമുടി ഉടച്ചുവാര്‍ത്ത് രണ്ടാം മോദി സര്‍ക്കാര്‍

ജനപിന്തുണ കുത്തനെ ഇടിഞ്ഞു; മന്ത്രിസഭ അടിമുടി ഉടച്ചുവാര്‍ത്ത് രണ്ടാം മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ ജനപിന്തുണ വലിയ തോതില്‍ നഷ്ടപ്പെട്ട നരേന്ദ്ര മോദി സര്‍ക്കാര്‍ മന്ത്രിസഭ അഴിച്ചുപണിത് മുഖംമിനുക്കാന്‍ ശ്രമം. രാഷ്ട്രപതി ഭവനില്‍ ബുധനാഴ്ച വൈകുന്നേരം ആറ് മണിക്ക് ആരംഭിച്ച സത്യപ്രതിജ്ഞാ ചടങ്ങ് 7.30-ഓടെയാണ് അവസാനിച്ചത്. വനിതകള്‍ക്കും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനഃസംഘടന.

നിലവിലുള്ള മന്ത്രിസഭയില്‍നിന്ന് 12 പേരെ ഒഴിവാക്കി, പുതുതായി 43 അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ ഉടച്ചുവാര്‍ത്തത്. ഇതില്‍ 36 പേര്‍ പുതുമുഖങ്ങളാണ്. പഴയ മന്ത്രിസഭയില്‍ സഹമന്ത്രി പദവിയുണ്ടായിരുന്ന ഏഴ് പേര്‍ക്ക് കാബിനറ്റ് പദവിയും നല്‍കി. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, നിയമം-ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്, വനം-പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കര്‍ എന്നിവരടക്കമുള്ള പ്രമുഖരെ നീക്കിയാണ് പുതുമുഖങ്ങള്‍ക്ക് അവസരമൊരുക്കിയിരിക്കുന്നത്. പുതിയ മന്ത്രിമാര്‍ അടക്കം ആകെ 77 മന്ത്രിമാരാണ് മോദി മന്ത്രിസഭയില്‍ ഇപ്പോഴുള്ളത്.

പുതിയ മന്ത്രിമാരില്‍ 15 പേര്‍ക്ക് കാബിനറ്റ് പദവിയുണ്ട്. 36 പേര്‍ പുതുമുഖങ്ങളാണ്. പുതിയതായി സ്ഥാനമേറ്റ മന്ത്രിമാരില്‍ 11 വനിതകളുമുണ്ട്. ഒബിസി വിഭാഗത്തില്‍നിന്ന് 27 പേരും എസ്.ടി. വിഭാഗത്തില്‍നിന്ന് എട്ടുപേരും എസ്.സി. വിഭാഗത്തില്‍നിന്ന് 12 പേരും മന്ത്രിമാരായി. 13 അഭിഭാഷകര്‍, ആറ് ഡോക്ടര്‍മാര്‍, അഞ്ച് എന്‍ജിനീയര്‍മാര്‍, ഏഴ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, നാല് മുന്‍മുഖ്യമന്ത്രിമാര്‍ എന്നിവരും പുതിയ മന്ത്രിമാരില്‍ ഉള്‍പ്പെടുന്നു.

modi-cabinet

പുതുതായി സ്ഥാനമേറ്റ കേന്ദ്രമന്ത്രിമാര്‍:
1. നാരായണ്‍ റാണെ
2. സര്‍ബാനന്ദ സോനോവാള്‍
3. ഡോ. വീരേന്ദ്ര കുമാര്‍
4. ജ്യോതിരാദിത്യ സിന്ധ്യ
5. രാമചന്ദ്ര പ്രസാദ് സിങ്
6. അശ്വിനി വൈഷ്ണവ്
7. പശുപതി കുമാര്‍ പാരസ്
8. കിരണ്‍ റിജിജു
9. രാജ് കുമാര്‍ സിങ്
10. ഹര്‍ദീപ് സിങ് പുരി
11. മന്‍സുക് മാണ്ഡവ്യ
12. ഭൂപേന്ദര്‍ യാദവ്
13. പുരുഷോത്തം രൂപാല
14. ജി കിഷന്‍ റെഡ്ഡി
15. അനുരാഗ് സിങ് ഠാക്കൂര്‍
16. പങ്കജ് ചൗധരി
17. അനുപ്രിയ സിങ് പട്ടേല്‍
18. ഡോ. സത്യപാല്‍ സിങ് ബാഗേല്‍
19. രാജീവ് ചന്ദ്രശേഖര്‍
20. ശോഭ കരന്ദലാജെ
21. ഭാനു പ്രതാപ് സിങ് വര്‍മ
22. ദര്‍ശന വിക്രം ജര്‍ദോഷ്
23. മീനാക്ഷി ലേഖി
24. അന്നപൂര്‍ണാ ദേവി
25. എ. നാരായണസ്വാമി
26. കൗശല്‍ കിഷോര്‍
27. അജയ് ഭട്ട്
28. ബി.എല്‍. വര്‍മ
29. അജയ് കുമാര്‍
30. ചൗഹാന്‍ ദേവ്‌സിന്‍ഹ്
31. ഭഗ്‌വന്ത് ഖുബ
32. കപില്‍ മൊറേശ്വര്‍ പാട്ടീല്‍
33. പ്രതിമ ഭൗമിക്
34.ഡോ. സുഭാഷ് സര്‍ക്കാര്‍
35. ഡോ.ഭഗവദ് കിഷന്റാവു കരദ്
36. ഡോ. രാജ്കുമാര്‍ രഞ്ജന്‍ സിങ്
37. ഡോ. ഭാരതി പ്രവീണ്‍ പവാര്‍
38. ബിശ്വേശ്വര്‍ തുഡു
39. ശന്തനു ഠാക്കൂര്‍
40. ഡോ. മുഞ്ചപര മഹേന്ദ്രഭായ്
41. ജോണ്‍ ബാര്‍ല
42. ഡോ. എല്‍. മുരുകന്‍
43. നിസിത് പ്രമാണിക്

മന്‍സുക് മാണ്ഡവ്യ ആരോഗ്യ മന്ത്രിയാകും. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് വ്യോമയാന വകുപ്പ് ലഭിക്കും. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു സഹകരണ വകുപ്പു കൂടി ലഭിച്ചു.

ധര്‍മേന്ദ്ര പ്രധാന്‍ വിദ്യാഭ്യാസ മന്ത്രിയാകും. ഹര്‍ദീപ് സിങ് പുരിക്ക് പെട്രോളിയം, നഗരവികസന വകുപ്പുകളാണ്. അശ്വിനി വൈഷ്ണവിന് റെയില്‍വേയും ഐടിയും പുരുഷോത്തം രൂപാലയ്ക്ക് ഫീഷറീസും ലഭിക്കും. മീനാക്ഷി ലേഖി വിദേശകാര്യ സഹമന്ത്രിയാകും.

മറ്റു മന്ത്രിമാരും വകുപ്പുകളും.

അനുരാഗ് ഠാക്കൂര്‍- വാര്‍ത്താവിതരണം, സ്‌പോര്‍ട്‌സ്, യുവജനകാര്യം.

ഗിരിരാജ് സിങ്- ഗ്രാമവികസനം

പശുപതി കുമാര്‍- പാരസ് ഭക്ഷ്യസംസ്‌കരണം

ഭൂപേന്ദ്ര യാദവ്- തൊഴില്‍

മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റു. ഇതോടെ വിദേശകാര്യ സഹമന്ത്രി വി.മുരളീധരനൊപ്പം മോദി മന്ത്രിസഭയിലെ മലയാളികളുടെ എണ്ണം രണ്ടായി. കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവ് എ.നാരായണസ്വാമിയും ബംഗാളിലെ ഗോത്രവര്‍ഗ നേതാവ് ജോണ്‍ ബാര്‍ലയും കേന്ദ്രസഹമന്ത്രിമാരാകും.

 

Most Popular