ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. മോദിയുടെ വെബ്സൈറ്റിന്റെ പേരിലുള്ള സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടാണ് ഇന്ന് പുലര്‍ച്ചെ ഹാക്ക് ചെയ്യപ്പെട്ടത്. ഈ അക്കൗണ്ട് John Wick ([email protected]) ഹാക്ക് ചെയ്തിരിക്കുന്നു എന്ന സന്ദേശമാണ് ആദ്യം പോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ആവശ്യപ്പെട്ടും ഹാക്കര്‍മാര്‍ ട്വീറ്റ് ചെയ്തു.
ക്രിപ്റ്റോ കറന്‍സിയാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ആവശ്യപ്പെട്ടത്.
“I appeal to you all to donate generously to PM National Relief Fund for Covid-19, Now India begin with crypto currency, Kindly Donate eth to 0xae073DB1e5752faFF169B1ede7E8E94bF7f80Be6.
എന്നതാണ് ട്വീറ്റ് ചെയ്യപ്പെട്ട സന്ദേശങ്ങളിലൊന്ന്. സര്‍ക്കാര്‍ സാങ്കേതിക വിദഗ്ധര്‍ അക്കൗണ്ട് പിന്നീട് പുനഃസ്ഥാപിക്കുകയും ട്വീറ്റുകള്‍ നീക്കം ചെയ്യുകയും ചെയ്തു.
ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ട്വിറ്റര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ട്വിറ്റര്‍ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്, മുന്‍ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ, വ്യവസായി എലോണ്‍ മസ്ക്ക് തുടങ്ങിയ പ്രമുഖരുടെ അക്കൗണ്ടുകള്‍ ഈയിടെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
PM Narendra Modi’s Twitter account for personal website hacked