Saturday, April 17, 2021
Home News National അനുവാദമില്ലാതെ പൊറോട്ടയെടുത്ത് തിന്ന സുഹൃത്തിനെ തല്ലിക്കൊന്നു

അനുവാദമില്ലാതെ പൊറോട്ടയെടുത്ത് തിന്ന സുഹൃത്തിനെ തല്ലിക്കൊന്നു

ചെന്നൈ: പൊറോട്ട കഴിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ തൊഴിലാളിയുടെ മര്‍ദനമേറ്റ് യുവാവ് മരിച്ചു. ഇടയര്‍പാളയം ശിവാജി കോളനി ശിവകാമി നഗറില്‍ ജയകുമാര്‍(25) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കൂട്ടുകാരനെ മര്‍ദ്ദിച്ച് കൊന്ന കുറ്റത്തിന് തടാകം റോഡിലെ തൊഴിലാളി വെള്ളിങ്കിരി(51)യെ പോലിസ് അറസ്റ്റ് ചെയ്തു.

ജയകുമാറും കൂട്ടുകാരും തടാകത്തെ ഇഷ്ടിക കളത്തില്‍ മദ്യപിക്കുമ്പോള്‍ സമീപത്തെ താമസ സ്ഥലത്തിരുന്ന് പൊറോട്ട കഴിക്കുകയായിരുന്നു വെള്ളിങ്കിരി. അവിടേക്കു ചെന്ന ജയകുമാര്‍ വെള്ളിങ്കിരിയുടെ അനുവാദമില്ലാതെ അയാളുടെ പാത്രത്തില്‍ നിന്ന് പൊറോട്ടയെടുത്തു കഴിക്കുകയായിരുന്നു.

രോഷാകുലനായ വെള്ളിങ്കിരി ഇതിനെ ചോദ്യം ചെയ്തു. വഴക്കിനിടെ ജയകുമാര്‍ ഇഷ്ടികയെടുത്ത് വെള്ളിങ്കിരിയെ അടിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ വെള്ളിങ്കിരി മരക്കഷ്ണമെടുത്ത് ജയകുമാറിനെ പൊതിരേ തല്ലി. അടിയില്‍ തലയ്ക്കു ഗുരുതര പരിക്കേറ്റ ജയകുമാര്‍ സംഭവ സ്ഥലത്തു തന്നെ മരിക്കുകയായിരുന്നു.
ALSO WATCH

Most Popular