Thursday, August 5, 2021
Home News National കടം നൽകിയ പണം തിരികെ ചോദിച്ച യുവതിയുടെ ചിത്രവും നമ്പറുമടക്കം ഇന്റർനെറ്റിലിട്ടു; 24 കാരൻ അറസ്റ്റിൽ

കടം നൽകിയ പണം തിരികെ ചോദിച്ച യുവതിയുടെ ചിത്രവും നമ്പറുമടക്കം ഇന്റർനെറ്റിലിട്ടു; 24 കാരൻ അറസ്റ്റിൽ

കോയമ്ബത്തൂര്‍: കടം നൽകിയ പണം തിരികെ ചോദിച്ച യുവതിയുടെ ചിത്രവും നമ്പറുമടക്കം ഇന്റെർനെറ്റിലിട്ട കേസിൽ പെൺകുട്ടിയുടെ സുഹൃത്തിന്റെ ഭർത്താവ് അറസ്റ്റിൽ. ദിണ്ടിഗല്‍ ജില്ലയിലെ സക്കംപട്ടി സ്വദേശിയായ വി. വെങ്കടേശ്വരനാണ് അറസ്റ്റിലായത്​.
23കാരിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്​ഥാനത്തിലാണ്​ ഇയാളെ അറസ്റ്റ്​ ചെയ്​തത്​. വെങ്കടേശ്വരന്‍റെ ഭാര്യയും പരാതിക്കാരിയും സുഹൃത്തുക്കളും അടുത്ത വീടുകളിലെ താമസക്കാരുമായിരുന്നു.

കുറച്ച്‌​ മാസങ്ങള്‍ക്ക്​ മുമ്ബ്​ പെൺകുട്ടി സുഹൃത്തിന് ​ 10,000 രൂപ കടം നല്‍കി. ഭര്‍ത്താവിന്‍റെ ചികിത്സക്കായി അടുത്തിടെ പണം തിരികെ പെൺകുട്ടി ചോദിച്ചതോടെയാണ് തർക്കം ഉണ്ടാകുന്നത് . 8600 രൂപ മാത്രമാണ്​ മടക്കി നല്‍കിയതെന്നും ബാക്കി തുക വേണമെന്നും ആവശ്യപ്പെട്ടായിരുന്നു തർക്കം. തര്‍ക്കം മൂര്‍ച്ഛിക്കവേ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന്​ യുവതിയുടെ ഭർത്താവായ വെങ്കിടേശ്വരന്‍ പെൺകുട്ടിക്ക് ​ മുന്നറിയിപ്പ്​ നല്‍കി.

തിങ്കളാഴ്ച മുതല്‍ പെൺകുട്ടിയുടെ മൊബൈല്‍ നമ്ബരിലേക്ക്​ അജഞാതര്‍ തുടര്‍ച്ചയായി വിളിക്കാന്‍ തുടങ്ങി. കാര്യം അന്വേഷിച്ചപ്പോഴാണ്​ ഏതോ ഒരു വെബ്​​ൈസറ്റില്‍ നിന്ന്​ ചിത്രവും മൊബൈല്‍ നമ്ബറും കണ്ടാണ്​ വിളിക്കുന്നതെന്ന്​ അവര്‍ പറഞ്ഞു. വെങ്കടേശ്വരന്‍ ആയിരിക്കും പ്രവര്‍ത്തിക്ക്​ പിന്നിലെന്ന്​ സംശയിച്ച പെൺകുട്ടി കോയമ്ബത്തൂര്‍ പൊലീസില്‍ പരാതി നല്‍കി. ഐ.പി.സി, ഐ.ടി നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

 

Most Popular