Saturday, October 23, 2021
HomeNewsNationalകോടതിയില്‍ നിന്ന് ദയയല്ല നീതിയാണ് പ്രതീക്ഷിക്കുന്നത്; മാപ്പ് പറയില്ലെന്ന നിലപാടിലുറച്ച് പ്രശാന്ത് ഭൂഷണ്‍

കോടതിയില്‍ നിന്ന് ദയയല്ല നീതിയാണ് പ്രതീക്ഷിക്കുന്നത്; മാപ്പ് പറയില്ലെന്ന നിലപാടിലുറച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസിലെ ശിക്ഷയില്‍ നിന്ന് ഒഴിവാകാന്‍ മാപ്പു പറയില്ലെന്ന നിലപാടിലുറച്ച് വീണ്ടും പ്രശാന്ത് ഭൂഷണ്‍. ജഡ്ജിമാരെക്കുറിച്ച് നടത്തിയ പ്രസ്താവന ഉത്തമവിശ്വാസത്തിലുള്ളതാണ്. കോടതിയില്‍ നിന്ന് ദയയല്ല, നീതിയാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രശാന്ത് ഭൂഷനെതിയാ കേസില്‍ വാദം പൂര്‍ത്തിയാക്കി കോടതി കേസ് വിധിപറയാന്‍ മാറ്റി.

കോടതി ചെയ്യുന്നത് ബലപ്രയോഗമാണെന്ന് പ്രശാന്ത് ഭൂഷനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ വാദിച്ചു. നിരുപാധികമുള്ള മാപ്പപേക്ഷ മാത്രമേ സ്വീകരിക്കൂ എന്ന നിലപാട് ബലപ്രയോഗമാണ്. ശക്തമായ വിമര്‍ശനം നേരിടാന്‍ തയാറായില്ലെങ്കില്‍ സുപ്രിംകോടതി തകരും. പ്രശാന്ത് ഭൂഷനെ ശിക്ഷിക്കുന്നത് രക്തസാക്ഷിയാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രശാന്ത് ഭൂഷനുള്ള ശിക്ഷയിന്മേല്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. മാപ്പുപറഞ്ഞാല്‍ തീരുന്ന പ്രശ്‌നം മാത്രമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വീണ്ടും വ്യക്തമാക്കി. ‘മുറിവുണക്കുന്ന മാന്ത്രികപദമാണ് മാപ്പ് , ഗാന്ധിജിയും അത് ഉപയോഗിച്ചിരുന്നെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ഓര്‍മിപ്പിച്ചു. കോടതിയെ വിമര്‍ശിക്കുന്നതില്‍ നിന്ന് ആരെയും വിലക്കിയിട്ടില്ലെന്നും കോടതിയുടെ അന്തസ് സംരക്ഷിക്കാന്‍ അഭിഭാഷകര്‍ക്കും ബാധ്യതയുണ്ടെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.

ചീഫ്ജസ്റ്റിസ് എസ്.എ ബോബ്ഡെയ്ക്ക്‌ എതിരായ ട്വിറ്റർ പരാമർശങ്ങളിൽ സ്വമേധയാ എടുത്ത കേസിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരൻ ആണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. മാപ്പ് പറയാൻ നൽകിയ സമയം ഇന്നലെ അവസാനിച്ചു.

Most Popular