Sunday, July 25, 2021
Home News National പ്രധാനമന്ത്രി മോദി ഇന്ന് 6 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും; എന്തായാരിക്കും പുതിയ പ്രഖ്യാപനം?

പ്രധാനമന്ത്രി മോദി ഇന്ന് 6 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും; എന്തായാരിക്കും പുതിയ പ്രഖ്യാപനം?

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ട് 6ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ജനങ്ങളുമായി സന്ദേശം പങ്കുവയ്ക്കാനുണ്ടെന്നാണ് ട്വീറ്റില്‍ പറയുന്നത്. എന്നാല്‍, ഏത് വിഷയത്തെ കുറിച്ചുള്ള സന്ദേശമാകും പ്രധാനമന്ത്രി കൈമാറാന്‍ ഉദ്ദേശിക്കുന്നത് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ഏറെ നാളുകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കുന്നത്. രാജ്യത്ത് കോവിഡ് സാഹചര്യം മൂര്‍ധന്യത്തിലെത്തിയതായി കഴിഞ്ഞ ദിവസം വിദഗ്ധര്‍ അറിയിച്ചിരുന്നു. കോവിഡ് വാക്‌സിന്‍ ജനങ്ങളിലെത്തിക്കുന്നതിന് തിരഞ്ഞെടുപ്പിലേതിന് സമാനമായ ഒരുക്കങ്ങള്‍ നടത്തണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരിക്കുമോ മോദിയുടെ പ്രഖ്യാപനം എന്നാണ് രാജ്യേം ഉറ്റു നോക്കുന്നത്.

Most Popular