ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നിര്‍ദേശം ഇന്ന് മന്ത്രിസഭായോഗം പരിഗണിക്കും. അമൃത്സര്‍, വാരാണസി, ഭുവനേശ്വര്‍, ഇന്‍ഡോര്‍, റായ്പുര്‍, ട്രിച്ചി വിമാനത്താവളങ്ങള്‍ രണ്ടാംഘട്ട സ്വകാര്യവല്‍ക്കരണത്തില്‍ ഉള്‍പ്പെടുത്തിയതായി വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.
എയര്‍പോര്‍ട്ടുകളുടെ പ്രവര്‍ത്തനം, മാനേജ്മെന്റ്, വികസനം എന്നിവ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ആക്കുന്നതിനുള്ള നയത്തിന്റെ ഭാഗമായി ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവല്ക്കരിക്കാന് നേരത്തെ തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം ആണ് ഇന്ന് രൂപീകരിക്കുക.