Sunday, June 20, 2021
Home News National വിജയിക്കാതെ മടങ്ങില്ല; സമരഭൂമിയില്‍ കര്‍ഷകരുടെ ഉള്ളികൃഷി

വിജയിക്കാതെ മടങ്ങില്ല; സമരഭൂമിയില്‍ കര്‍ഷകരുടെ ഉള്ളികൃഷി

ന്യൂഡല്‍ഹി: വിജയം നേടിയല്ലാതെ മടക്കമില്ല എന്ന് പ്രഖ്യാപിച്ച് മണ്ണിന്റെ മക്കള്‍ സമരം ഇരിക്കുന്ന പ്രതിഷേധ ഭൂമി പോലും കൃഷിയിടമാക്കി മാറ്റുന്നു. സരമം മാസങ്ങള്‍ നീണ്ടാലും പിടിച്ച് നില്‍ക്കാനുള്ള മുന്നൊരുക്കവുമായി എത്തിയ കര്‍ഷകര്‍ ഡല്‍ഹി ബുറാഡിയില്‍ നിരങ്കാരി സമാഗം മൈതാനത്താണ് കൃഷി ചെയ്യുന്നത്. ഉള്ളിയാണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്. ഭക്ഷണം ഉണ്ടാക്കാനുള്ള ഉള്ളി ഇവിടെ വിളയിപ്പിക്കുകയാണ് കര്‍ഷകര്‍. സമരം നീണ്ടുപോയാല്‍ മറ്റ് വിളകള്‍ കൂടി ഇവിടെ കൃഷി ചെയ്യുമെന്നും അവര്‍ വ്യക്തമാക്കുന്നു.

അതേസമയം ഉപാധികളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചനയോടെ കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്കു തയാറാണെന്നു കര്‍ഷക സംഘടനകള്‍ അറിയിച്ചു. വിവാദ നിയമങ്ങളില്‍ ഭേദഗതി സംബന്ധിച്ചു ചര്‍ച്ചയാകാമെന്നു കേന്ദ്രം നിലപാട് എടുത്തിരിക്കെയാണിത്. 3 നിയമങ്ങളും പിന്‍വലിക്കല്‍, താങ്ങുവില തുടങ്ങിയ കാര്യങ്ങളില്‍ തുറന്ന മനസ്സോടെയാണു ചര്‍ച്ചയെങ്കില്‍ 29നു 11 മണിക്ക് ആകാമെന്നു 40 സംഘടനകളുടെ സംയുക്ത സമിതി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. പ്രശ്‌നപരിഹാരത്തിനു നേരത്തേ 5 തവണ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.

Delhi: Protesting farmers say they’re using Nirankari Samagam ground in Burari to grow crops.

“Since we have been…

ഇനിപ്പറയുന്നതിൽ Asian News International (ANI) പോസ്‌റ്റുചെയ്‌തത് 2020, ഡിസംബർ 26, ശനിയാഴ്‌ച

 

കര്‍ഷക നിയമം പിന്‍വലിക്കുന്നതിനു പുറമേ, ദേശീയ കര്‍ഷക കമ്മിഷന്‍ ശുപാര്‍ശ അനുസരിച്ച് എല്ലാ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കും താങ്ങുവില നിയമത്തിലൂടെ ഉറപ്പാക്കുക, വായുമലിനീകരണവുമായി ബന്ധപ്പെട്ട ശിക്ഷാ നടപടികള്‍ക്കുള്ള ഓര്‍ഡിനന്‍സ് പരിധിയില്‍ നിന്നു കര്‍ഷകരെ ഒഴിവാക്കുക, വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടില്‍ മാറ്റങ്ങള്‍ കൊണ്ടുവരിക എന്നീ ആവശ്യങ്ങളും ഉന്നയിക്കുന്നു.

Most Popular