Sunday, July 25, 2021
Home News National പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവായ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു

പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവായ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു

കാന്ദഹാര്‍; | പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവും ഇന്ത്യന്‍ ഫോട്ടോ ജേര്ണലിസ്റ്റുമായ ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു. ഇന്നലെ രാത്രി കാന്ദഹാറിലെ സ്പിന്‍ ബോല്‍ദക് പ്രവിശ്യയിലുണ്ടായ അഫ്ഗാന്‍ താലിബാന്‍ ആക്രമണത്തിലാണ് ഡാനിഷ് കൊല്ലപ്പെട്ടത്. അഫ്ഗാന്‍ സുരക്ഷാ സേനയെ സംബന്ധിച്ച പ്രത്യേക റിപ്പോര്‍ട്ട് തയാറാക്കുന്നതിനിടെയാണ് ഡാനിഷ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാന്‍ അംബാസഡര്‍ ഫാരിസ് മമുന്‍ഡെ അറിയിച്ചു. രണ്ടാഴ്ച മുമ്ബ് ഡാനിഷ് കാബൂളില്‍ നിന്ന് മടങ്ങിപ്പോകുന്ന വേളയില്‍ താന്‍ അദ്ദേഹത്തെ കണ്ടിരുന്നു. കുടുംബത്തിനെ അനുശോചനം അറിയിക്കുന്നതായും ഫാരിസ് പറഞ്ഞു.

സംഘാംഗങ്ങളില്‍ നിന്ന് വേര്‍പെട്ട് ഒറ്റപ്പെട്ടു പോവുകയും താലിബാന്‍ സേനക്കു നേരെ മണിക്കൂറുകളോളം ഒറ്റക്ക് പൊരുതുകയും ചെയ്ത പോലീസുകാരനെ രക്ഷപ്പെടുത്തുന്നതിനായുള്ള അഫ്ഗാന്‍ പ്രത്യേക സേനയുടെ ദൗത്യം അടുത്തിടെ സിദ്ദീഖ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

Most Popular