Sunday, August 14, 2022
HomeNewsNationalആഭ്യന്തര കലഹം; പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവച്ചു

ആഭ്യന്തര കലഹം; പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ ആഭ്യന്തര കലഹത്തെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവെച്ചു. രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് അദ്ദേഹം രാജി സമര്‍പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പാര്‍ട്ടിയില്‍ ഉടലെടുത്ത ആഭ്യന്തര കലഹത്തെ തുടര്‍ന്നാണ് രാജി.

ശനിയാഴ്ച വൈകീട്ട് ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിന് പിന്നാലെയാണ് രാജി. അമരീന്ദറിനെതിരേ 40 എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു. കര്‍ഷക സമരത്തിനെതിരെ അമരീന്ദര്‍ അടുത്തിടെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ഹൈകമാന്‍ഡിന്റെ അതൃപ്തി സമ്പാദിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ ഹൈക്കമാന്‍ഡ് അമരീന്ദറിനോട് മാറിനില്‍ക്കാന്‍ നിര്‍ദേശിച്ചതെന്നാണ് സൂചന. കൂടാതെ നവ്‌ജ്യോത് സിങ് സിദ്ദുവും അമരീന്ദറിനെതിരെ പടയൊരുക്കം നടത്തിയിരുന്നു.

ഇത്രയും അപമാനങ്ങള്‍ സഹിച്ച് പാര്‍ട്ടിയില്‍ തുടരാനാവില്ലെന്ന് അമരീന്ദര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു.

സുനില്‍ ജാക്കര്‍, മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് തലവന്‍ പ്രതാപ് സിങ് ബജ്‌വ, രവ്‌നീത് സിങ് ബിട്ടു തുടങ്ങിയവരെയാണ് പുതിയ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

 

Most Popular