ദോഹ: ഖത്തര്‍ എയര്‍വെയ്‌സ് നാളെ മുതല്‍ ആഗസ്ത് 31 വരെ ഇന്ത്യയിലെ 13 നഗരങ്ങളിലേക്ക് സര്‍വീസ് നടത്തും. ഖത്തറിനും ഇന്ത്യക്കും ഇടയില്‍ ഈ കാലയളവില്‍ നടത്തുന്ന സര്‍വീസുകള്‍ക്ക് ബുക്കിങ് ആരംഭിച്ചു.
ദോഹയില്‍ നിന്ന് അഹമ്മദാബാദ്, അമൃത്സര്‍, ബംഗളൂരു, ചെന്നൈ, കൊച്ചി, ഡല്‍ഹി, ഗോവ, ഹൈദരാബാദ്, കൊല്‍ക്കത്ത, കോഴിക്കോട്, മുംബൈ, നാഗ്പൂര്‍, തിരുവനന്തപുരം എന്നീ 13 ഇടങ്ങളിലേക്ക് അപ് ആന്റ് ഡൗണ്‍ സര്‍വീസ് നടത്തുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു. ഈ 13 നഗരങ്ങളിലേക്കും വണ്‍വേ അല്ലെങ്കല്‍ റിട്ടേണ്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
ഇന്ത്യയിലേക്ക് വണ്‍വേ് 535 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്. റിട്ടേണ്‍ ടിക്കറ്റ് 1,665 റിയാല്‍ മുതലാണ് തുടങ്ങുന്നത്. ഏറ്റവും മികച്ച സുരക്ഷയും ശുചിത്വവുമായിരിക്കും യാത്രയിലുടനീളം ഉണ്ടാവുകയെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു.
ആഗസ്ത് 18 മുതല്‍ 31വരെ ഇന്ത്യക്കും ഖത്തറിനും ഇടയില്‍ വിമാന സര്‍വീസ് നടത്തുന്നതിന് കഴിഞ്ഞ ദിവസം ഇരുരാജ്യങ്ങളും തമ്മില്‍ എയര്‍ ബബിള്‍ കരാറിലെത്തിയിരുന്നു.
Qatar Airways opens bookings for flights from Doha to 13 destinations in India and back