Friday, April 23, 2021
Home News National ഇന്ത്യയുടെ കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് താല്‍പര്യം പ്രകടിപ്പിച്ച് ഖത്തറും

ഇന്ത്യയുടെ കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് താല്‍പര്യം പ്രകടിപ്പിച്ച് ഖത്തറും

ന്യൂഡല്‍ഹി: ഇന്ത്യയുടെ കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് താല്‍പര്യം പ്രകടിപ്പിച്ച രാഷ്ട്രങ്ങളില്‍ ഖത്തറും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. രാജ്യത്തെ കൊവിഡ് വാക്‌സിന്‍ സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി് ഖത്തര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഇന്ത്യയുടെ കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് തയ്യാറാണെന്ന വിവരം പുറത്ത് വിട്ടത്. ബംഗ്ലാദേശ്, മ്യാന്മാര്‍, ഭൂട്ടാന്‍, തുടങ്ങിയ രാഷ്ട്രങ്ങളും താല്‍പര്യം പ്രകടിപ്പിച്ചതായി ദി ഡെയ്ലി സ്റ്റാര്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

മാല്‍ദീവ്‌സ്, ശ്രീലങ്ക, മൗറിറ്റാസ് എന്നീ രാഷ്ട്രങ്ങളില്‍ നിന്നും ഇക്കാര്യത്തില്‍ ന്യൂഡല്‍ഹിക്ക് ഔദ്യോഗിക അപേക്ഷകള്‍ ലഭിച്ചെന്ന് മോദി പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ അടക്കമുള്ളവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നുവെന്നും ദി ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസെര്‍ച്ചിന്റെ നേതൃത്വത്തിലാണ് ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് തയ്യാറെടുപ്പുകള്‍ നടത്തുന്നത്.

Most Popular