Tuesday, May 18, 2021
Home Ediotrs Pick മധ്യപ്രദേശില്‍ ആര്‍എസ്എസ് നിര്‍മിച്ച 6000 ബെഡ്ഡുള്ള കോവിഡ് ആശുപത്രി; പ്രചരിക്കുന്നത് ഖത്തര്‍ സ്റ്റേഡിയത്തിന്റെ ചിത്രം

മധ്യപ്രദേശില്‍ ആര്‍എസ്എസ് നിര്‍മിച്ച 6000 ബെഡ്ഡുള്ള കോവിഡ് ആശുപത്രി; പ്രചരിക്കുന്നത് ഖത്തര്‍ സ്റ്റേഡിയത്തിന്റെ ചിത്രം

ദോഹ: കോവിഡ് മഹാമാരിയേക്കാള്‍ വേഗത്തിലാണ് ഇന്ത്യയില്‍ കോവിഡുമായി ബന്ധപ്പെട്ട തള്ളുകള്‍ പ്രചരിക്കുന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 45 ഏക്കറില്‍ 6000 ബെഡുകളുള്ള ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോവിഡ് സെന്റര്‍ ആര്‍എസ്എസ് നിര്‍മിച്ചു എന്നതാണ് ഇതില്‍ ഏറ്റവും പുതിയത്. വാട്സ്ആപ്പ് വഴിയാണ് പ്രധാനമായും ചിത്രം പ്രചരിക്കുന്നത്. ദുരന്ത വേളകളില്‍ തങ്ങളുടെ സേവനവ്യാപ്തി തെളിയിക്കാന്‍ സംഘപരിവാരം ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടാറുണ്ടെങ്കിലും ഈ വാര്‍ത്തയുടെ ഉറവിടം ഏതാണെന്ന് വ്യക്തമല്ല.

രസകരമായ കാര്യം, 2022ലെ ഫുട്ബോള്‍ ലോകകപ്പിനായി ഖത്തറിലെ അല്‍ഖോറില്‍ നിര്‍മിച്ച അല്‍ബൈത്ത് സ്റ്റേഡിയത്തിന്റെ ചിത്രമാണ് ആശുപത്രിയെന്ന പേരില്‍ പ്രചരിക്കുന്നത് എന്നതാണ്. അറുപതിനായിരം കാണികള്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന കൂറ്റന്‍ സ്റ്റേഡിയമാണ് അല്‍ബൈത്ത്.


അതേസമയം, ഇന്‍ഡോറിലെ രാധാ സവോമി സത്സ്ംഗ് ബിയാസ് ഗ്രൗണ്ടില്‍ ഒരു കോവിഡ് ആശുപത്രി നിര്‍മിച്ചിരുന്നു. മാ അഹല്യ കോവിഡ് കെയര്‍ സെന്റര്‍ എന്നാണ് ഇതിന്റെ പേര്. എന്നാല്‍, ഈ ആശുപത്രി നിര്‍മിച്ചത് ആര്‍എസ്എസ് അല്ല. മധ്യപ്രദേശ് സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ വ്യവസായികളുടെ സഹായത്തോടെയാണ് ആശുപത്രി സജ്ജീകരിച്ചത്.
qatar stadium was shared as covid centre built by rss in madhyapradesh

 

Most Popular