Saturday, April 17, 2021
Home News National പുഷ് അപ് എടുക്കാന്‍ വെല്ലുവിളിച്ച് പത്താം ക്ലാസുകാരി; നിസ്സാരമെന്ന് തെളിയിച്ച് രാഹുല്‍ ഗാന്ധി(Video)

പുഷ് അപ് എടുക്കാന്‍ വെല്ലുവിളിച്ച് പത്താം ക്ലാസുകാരി; നിസ്സാരമെന്ന് തെളിയിച്ച് രാഹുല്‍ ഗാന്ധി(Video)

ചെന്നൈ: കേരളത്തില്‍ മീന്‍ വലയെറിഞ്ഞ് താരമായ രാഹുല്‍ തമിഴ്‌നാട്ടില്‍ കൈയടി നേടിയത് കായിക മികവ് തെളിയിച്ച്. തമിഴ്‌നാട് സന്ദര്‍ശനത്തിനിടെ രാഹുല്‍ഗാന്ധിയെ പുഷ്അപ് എടുക്കാന്‍ വെല്ലുവിളിക്കുകയായിരുന്നു പത്താം ക്ലാസുകാരി. കന്യാകുമാരി ജില്ലയിലെ മുളഗുമൂട് സെന്റ് ജോസഫ്‌സ് മെട്രിക് സ്‌കൂളിലെ മെറോലിന്‍ ഷെനിഗയാണ് പുഷ്അപ് ചലഞ്ചിന് രാഹുലിനെ ക്ഷണിച്ചത്. ജൂഡോ താരം കൂടിയായ മെറോലിന്റെ വെല്ലുവിളി മടി കൂടാതെ രാഹുല്‍ സ്വീകരിച്ചു.

 

View this post on Instagram

 

A post shared by Rahul Gandhi (@rahulgandhi)


ഒരു മിനിറ്റില്‍ താഴെ 15 പുഷ് അപ് എന്നതായിരുന്നു വെല്ലുവിളി. അനായാസം പുഷ്അപ് പൂര്‍ത്തിയാക്കിയ രാഹുല്‍ ഒറ്റക്കൈ കൊണ്ട് പുഷ്അപ് എടുക്കാമോ എന്ന് തിരിച്ച് വെല്ലുവിളിക്കുകയും ചെയ്തു. അതും കൂടി പൂര്‍ത്തിയാക്കി കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിച്ചാണ് രാഹുല്‍ മടങ്ങിയത്.

Most Popular