Monday, May 10, 2021
Home News National സിഎഎ വിരുദ്ധ മുദ്രാവാക്യമെഴുതിയ ഷാള്‍ ഉയര്‍ത്തി രാഹുലിന്റെ പ്രഖ്യാപനം; അസമില്‍ പൗത്വ ഭേദഗതി നിയമം നടപ്പാക്കില്ല

സിഎഎ വിരുദ്ധ മുദ്രാവാക്യമെഴുതിയ ഷാള്‍ ഉയര്‍ത്തി രാഹുലിന്റെ പ്രഖ്യാപനം; അസമില്‍ പൗത്വ ഭേദഗതി നിയമം നടപ്പാക്കില്ല

ഗുവാഹത്തി: വരുന്ന തിരഞ്ഞെടുപ്പില്‍ അസമില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് സിഎഎക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്ന അസമില്‍ രാഹുലിന്റെ പ്രഖ്യാപനം. സിഇഎക്കെതിരായ മുദ്രാവാക്യം എഴുതിയ ഷാള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. ആര്‍എസ്എസും ബിജെപിയും അസമിനെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.

‘റിമോട്ട് വച്ച് ടിവിയെ നിയന്ത്രിക്കാം പക്ഷേ മുഖ്യമന്ത്രിയെ നിയന്ത്രിക്കരുത്. ഇപ്പോഴത്തെ മുഖ്യമന്ത്രിയെ ഡല്‍ഹിയില്‍ നിന്നും നാഗ്പൂരില്‍ നിന്നുമാണ് നിയന്ത്രിക്കുന്നത്. അദ്ദേഹം അവരുടെ ഉത്തരവ് അനുസരിക്കുന്നു. ഇതുപോലെ ഒരു മുഖ്യനെയാണ് വീണ്ടും ലഭിക്കുന്നതെങ്കില്‍ അത് അസമിന് ഗുണം ചെയ്യില്ല-രാഹുല്‍ ഗാന്ധി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ബിജെപി വലിയ പ്രചാരണ ആയുധമാക്കുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം.

 

Most Popular