Wednesday, January 19, 2022
HomeNewsNationalരാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്

രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമേറ്റെടുക്കാന്‍ വീണ്ടും രാഹുല്‍ ഗാന്ധി ഒരുങ്ങുന്നു. ഇന്നു നടന്ന പാര്‍ട്ടി പ്രവര്‍ത്തക സമിതിയിലാണ് രാഹുല്‍ ഇതിന്റെ സൂചന നല്‍കിയത്. മുതിര്‍ന്ന നേതാക്കളടക്കം പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കണമെന്ന് യോഗത്തില്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.

ഇതിനുള്ള പ്രതികരണമായാണ് അക്കാര്യം പരിഗണിക്കാമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. മുതിര്‍ന്ന നേതാക്കളടക്കം രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. അക്കാര്യം പരിഗണിക്കാമെന്നും എന്നാല്‍, നേതാക്കളുടെ ഭാഗത്തുനിന്ന് പാര്‍ട്ടി പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള വ്യക്തത ആവശ്യമുണ്ടെന്നും രാഹുല്‍ യോഗത്തില്‍ പ്രതികരിച്ചതായി കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുവരെ അദ്ദേഹത്തെ വര്‍ക്കിങ് പ്രസിഡന്റാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അടുത്തുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷമേ പാര്‍ട്ടിക്ക് പുതിയ അധ്യക്ഷനുണ്ടാകൂവെന്ന സൂചന നേരത്തെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി നല്‍കിയിരുന്നു. നേതാക്കളും പ്രവര്‍ത്തകരും തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അംഗങ്ങള്‍ അനുവദിക്കുമെങ്കില്‍ പാര്‍ട്ടിയുടെ മുഴുസമയ പ്രസിഡണ്ട് എന്ന് സ്വയം വിളിക്കുകയാണ് എന്നും സോണിയ പറഞ്ഞു. പ്രവര്‍ത്തക സമിതിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ALSO WATCH

 

 

Most Popular