Saturday, April 10, 2021
Home News National ആര്‍എസ്എസിനെ 'സംഘ് പരിവാര്‍' എന്നു വിളിക്കുന്നത് ശരിയല്ലെന്ന് രാഹുല്‍ ഗാന്ധി

ആര്‍എസ്എസിനെ ‘സംഘ് പരിവാര്‍’ എന്നു വിളിക്കുന്നത് ശരിയല്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ആര്‍എസ്എസിനെയും അനുബന്ധ സംഘടനകളെയും സംഘ് പരിവാര്‍ എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താന്‍ അങ്ങനെ അഭിസംബോധന ചെയ്യില്ലെന്നും അദ്ദേഹം ട്വീറ്റിറിലൂടെ വ്യക്തമാക്കി.

കുടുംബമെന്നാല്‍ സ്ത്രീകളെയും പ്രായമായവരെയുമെല്ലാം ബഹുമാനിക്കുന്നതാണ്. സ്നേഹവും അടുപ്പവും ചേര്‍ന്നതാണ്. എന്നാല്‍ ഇതൊന്നും ആര്‍എസ്എസിനില്ല.ഒ രു സമുദായത്തെ മാറ്റൊരു സമുദായത്തിനെതിരാക്കുകയും ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുകയും ചെയ്യുക എന്നത് ആര്‍എസ്എസിന്റ അധര്‍മമായ രീതിയാണെന്നും രാഹുല്‍ വിമര്‍ശിച്ചു. അതുകൊണ്ട് തന്നെ ആര്‍എസ്എസിനെ സംഘ് പരിവാര്‍ എന്ന് താന്‍ വിളിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ക്ക് നേരെ ഉത്തര്‍പ്രദേശിലെ ത്സാന്‍സിയിലുണ്ടായ ആക്രമണ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

 

Most Popular