Wednesday, April 21, 2021
Home News National അനുരാഗ് കശ്യപിന്റെയും തപ്‌സി പന്നുവിന്റെയും വസതികളില്‍ റെയ്ഡ്

അനുരാഗ് കശ്യപിന്റെയും തപ്‌സി പന്നുവിന്റെയും വസതികളില്‍ റെയ്ഡ്

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും നടി തപ്‌സി പന്നുവിന്റെയും വസതികളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. ഇരുവരുടെയും മുംബൈയിലെ വീടുകളിലാണ് റെയ്ഡ്. അനുരാഗ് കശ്യപിന്റെ നിര്‍മാണ കമ്പനിയായ ഫാന്റം ഫിലിംസിന്റെ ഓഫീസ് ഉള്‍പ്പെടെ മുംബൈയിലും പൂനെയിലും 20 ഇടങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ പല നയങ്ങളെയും അനുരാഗ് കശ്യപും തപ്‌സി പന്നുവും വിമര്‍ശിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തെയും പ്രതിഷേധക്കാര്‍ക്കെതിരെ നടന്ന അക്രമത്തെയും അനുരാഗ് കശ്യപും തപ്‌സി പന്നുവും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിര്‍മാതാവായ മധു മണ്ഡേനയുടെ വീട്ടിലും റെയ്ഡുണ്ട്.

Most Popular