Sunday, July 25, 2021
Home News National വർഷത്തിൽ 300 ദിവസവും ഉറക്കം; അപൂർവ്വരോഗത്തിൽ വലഞ്ഞ് 42 കാരൻ

വർഷത്തിൽ 300 ദിവസവും ഉറക്കം; അപൂർവ്വരോഗത്തിൽ വലഞ്ഞ് 42 കാരൻ

ജയ്പൂര്‍: വർഷത്തിൽ 300 ദിവസവും ഉറക്കം. ഈ അപൂർവ്വരോഗത്താൽ വലയുകയാണ് പുര്‍ഖരം സിംഗെന്ന 42 കാരൻ. രാജസ്ഥാനില്‍ ജോധ്പൂരിനടുത്ത് നഗൗര്‍ എന്ന ഗ്രാമത്തിലാണ് ഇദ്ദേഹത്തിന്റെ താമസം. ഒന്നുറങ്ങിയാൽ പിന്നെ ഇദ്ദേഹം എണീക്കുക 25 ദിവസം കഴിഞ്ഞാണ്. ആദ്യം കൗതുകമായി തോന്നുമെങ്കിലും തന്റെ അവസ്ഥ അദ്ദേഹം വിവരിക്കുമ്പോഴാണ് വിഷമതകൾ വ്യക്തമാവുന്നത്. ആക്‌സിസ് ഹൈപര്‍സോംനിയ എന്ന അപൂര്‍വ അസുഖമാണ് അദ്ദേഹത്തെ ബാധിച്ചിരിക്കുന്നത്. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഉറക്കത്തിനിടെ തന്നെ അദ്ദേഹത്തിന് ഭക്ഷണം നല്‍കുമെന്ന് വീട്ടുകാര്‍ പറയുന്നു.

പലചരക്കു കട ഉടമയായിരുന്നു പുര്‍ഖരം സിംഗ്. ഉറക്ക കൂടുതല്‍ കാരണം കട തുറക്കാന്‍ പറ്റാതായി. തുടര്‍ന്ന് ഡോക്ടറെ കണ്ടപ്പോഴാണ് ആക്‌സിസ് ഹൈപര്‍സോംനിയ എന്ന അപൂര്‍വ അസുഖമാണെന്ന് കണ്ടെത്തിയത്. 2015-ന് ശേഷം അസുഖം കൂടി.

അതുവരെ തുടര്‍ച്ചയായി 18 മണിക്കൂറൊക്കെ ഉറങ്ങിയിരുന്ന അദ്ദേഹം പിന്നീട് ദിവസങ്ങള്‍ നീണ്ട് ഉറങ്ങാന്‍ തുടങ്ങി. വീട്ടുകാര്‍ എത്ര വിളിച്ചാലും പൂര്‍ണമായും ഉണരില്ല. ഇതോടെയാണ് ഉറക്കത്തിനിടെ തന്നെ ഭക്ഷണം കൊടുക്കല്‍ തുടങ്ങിയെന്ന് പുര്‍ഖരം സിങ്ങിന്റെ അമ്മ കന്‍വാരി ദേവിയും ഭാര്യ ലക്ഷ്മി ദേവിയും പറയുന്നു. എന്നെങ്കിലും ഈ അസുഖം ഭേദമാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

 

Most Popular