Sunday, June 20, 2021
Home News National തെരഞ്ഞെടുപ്പില്‍ തിരുവണ്ണാമലയില്‍ നിന്ന് രജനികാന്ത് മത്സരിക്കും; പാര്‍ട്ടിയില്‍ 5ശതമാനം വനിതാ പ്രാതിനിധ്യം

തെരഞ്ഞെടുപ്പില്‍ തിരുവണ്ണാമലയില്‍ നിന്ന് രജനികാന്ത് മത്സരിക്കും; പാര്‍ട്ടിയില്‍ 5ശതമാനം വനിതാ പ്രാതിനിധ്യം

ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ നടന്‍ രജനികാന്ത് തിരുവണ്ണാമലയില്‍ നിന്ന് മത്സരിക്കുമെന്ന് സഹോദരന്‍ സത്യനാരായണ റാവു ഗേക്ക്വാദ്. രജനിയുടെ ജന്മദിനത്തിനോട് അനുബന്ധിച്ച് തിരുവണ്ണാമല അരുണഗിരി നാഥര്‍ ക്ഷേത്രത്തില്‍ രജനിക്കായി മൃത്യുജ്ഞയ ഹോമം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ദൈവ നിശ്ചയമുണ്ടെങ്കില്‍, രജനീകാന്തിന്റെ കന്നി തെരഞ്ഞെടുപ്പ് മത്സരം തിരുവണ്ണാമലയില്‍ നിന്നാകുമെന്നായിരുന്നു സത്യനാരായണ റാവുവിന്റെ പ്രതികരണം. നേരത്തെ സഹോദരന്‍ സത്യനാരാണ റാവുവിന്റെ വസതിയില്‍ നേരിട്ടെത്തി രജനി അനുഗ്രഹം വാങ്ങിയിരുന്നു.

അതേസമയം രജനിയുടെ പാര്‍ട്ടിയില്‍ എല്ലാ സമിതികളിലും ചുരുങ്ങിയതു 5% വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്താനാണ് തീരുമാനം. ബൂത്ത് തല കമ്മിറ്റികളുടെ രൂപീകരണം പൂര്‍ത്തിയാക്കാന്‍ താരം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 14 ന് തന്റെ പുതിയ ചിത്രത്തിനായി ഹൈദരാബാദിലേക്ക് പോകുന്ന രജനി ഡിസംബര്‍ 31 ന് പാര്‍ട്ടി പ്രഖ്യാപിക്കുന്ന തിയ്യതി അറിയിക്കുന്നതിനായിരിക്കും തിരികെയെത്തുക.

Most Popular