Wednesday, November 30, 2022
HomeNewsNationalകസ്റ്റംസ് തീരുവ കുറച്ചു; സ്വർണത്തിന് വില കുറയും

കസ്റ്റംസ് തീരുവ കുറച്ചു; സ്വർണത്തിന് വില കുറയും

ന്യൂഡല്‍ഹി: സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ കുറയ്ക്കുമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതോടെ ഉപയോക്താവിനു കുറഞ്ഞ വിലയില്‍ സ്വര്‍ണവും വെള്ളിയും വാങ്ങാനാകും. 12.5 ശതമാനമാണു നിലവിലെ ഇറക്കുമതി തീരുവ. 2019 ജൂലൈയില്‍ ഉണ്ടായിരുന്ന 10 ശതമാനമായി കുറയ്ക്കുമെന്നാണു മന്ത്രി പ്രഖ്യാപിച്ചത്.

ഇറക്കുമതി സ്വര്‍ണത്തിന്റെ വില കുറയുന്നതോടെ കള്ളക്കടത്തിലും കുറവുണ്ടാകുമെന്നാണ് കണക്കുക്കൂട്ടല്‍. ഇത് ആഭ്യന്തര വിപണിയില്‍ ആവശ്യം കൂട്ടും. രാജ്യത്തിന്റെ ജിഡിപിയുടെ 7.5 ശതമാനം സംഭാവന ചെയ്യുന്ന ആഭരണ വിപണി, 60 ലക്ഷത്തോളം പേരുടെ ഉപജീവന മാര്‍ഗം കൂടിയാണ്. തീരുവ കുറച്ചതു സ്വര്‍ണവിപണിക്ക് ഉത്തേജനമാകുമെന്നു വ്യാപാരികള്‍ അഭിപ്രായപ്പെട്ടു. ഇരുമ്പ്, സ്റ്റീല്‍, ചെമ്പ് എന്നിവയുടെയും വില കുറയും.

Most Popular