സ്പെഷ്യല്‍ മേക്കപ്പ് നാശമാകാതിരിക്കാന്‍ മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ചു; വധുവിന് പിഴ ചുമത്തി പോലീസ്

ചണ്ഡിഗഡ്: കോവിഡ് കാലത്തെ മാസ്‌കില്‍ വ്യത്യസ്തത കൊണ്ടുവന്ന് വധുക്കള്‍ താരമാകുന്നതിനിടയില്‍ വിവാഹദിനത്തില്‍ പിഴയടക്കേണ്ടി വന്നിരിക്കുകയാണ് ചണ്ഡിഗഡിലെ ഒരു യുവതിക്ക്.
ചണ്ഡിഗഡിലെ സെക്ടര്‍ എട്ടിലുള്ള ഗുരുദ്വാരയിലേക്ക് പോവുകയായിരുന്നു യുവതിയും ബന്ധുക്കളും. കാറിലുള്ള യുവതിയുടെ ബന്ധുക്കള്‍ എല്ലാവരും മാസ്‌ക് ധരിച്ചപ്പോള്‍ യുവതി വിസമ്മതിച്ചു. വാഹനപരിശോധനയ്ക്കിടെ പൊലീസ് യുവതിയെ മാസ്‌കില്ലാതെ കാണുകയായിരുന്നു. ഏറെ പണം ചെലവിട്ട് ചെയ്ത സ്‌പെഷ്യല്‍ മേക്കപ്പ് നാശമാകാതിരിക്കാന്‍ മാസ്‌ക് ധരിക്കാന്‍ തയ്യാറാകാത്തതിനാണ് പിഴ. ഒടുവില്‍ സഹോദരന്‍ ആയിരം രൂപ പിഴയടച്ച ശേഷം മാസ്‌കു വപ്പിച്ചാണ് യുവതിയെ പൊലീസുകാര്‍ വിവാഹവേദിയിലേക്ക് പോവാന്‍ അനുവദിച്ചത്.