Thursday, September 16, 2021
Home News National ഒക്ടോബര്‍ 31 വരെ ഇന്ത്യയില്‍ നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കില്ല

ഒക്ടോബര്‍ 31 വരെ ഇന്ത്യയില്‍ നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കില്ല

ന്യൂഡല്‍ഹി: ഒക്ടോബര്‍ 31 വരെ ഇന്ത്യയില്‍ നിന്ന് അകത്തേക്കും പുറത്തേക്കും അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. അണ്‍ലോക്ക് 5ന്റെ ഭാഗമായി കോവിഡ് നിയന്ത്രണങ്ങളില്‍ ഇന്ത്യ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അന്താരാഷ്ട്ര വിമാന സര്‍വീസിനുള്ള നിയന്ത്രണം തുടരുമെന്ന് ഡിജിസിഎ അറിയിച്ചത്.

അതേ സമയം, ചരക്കുവിമാനങ്ങള്‍ക്കോ ഡിജിസിഎ അനുമതി നല്‍കുന്ന പ്രത്യേക വിമാന സര്‍വീസുകള്‍ക്കോ വിലക്ക് ബാധകമല്ല. നിശ്ചിത റൂട്ടുകളില്‍ ബന്ധപ്പെട്ട അധികൃതര്‍ സാഹചര്യം പരിഗണിച്ച് സര്‍വീസിന് അനുമതി നല്‍കുമെന്നും അറിയിപ്പില്‍ പറയുന്നു.

Most Popular