Tuesday, September 21, 2021
Home Ediotrs Pick താജ് ഹോട്ടലില്‍ 6 രൂപയ്ക്ക് മുറി; നിങ്ങള്‍ക്ക് വിശ്വസിക്കാനാവുമോ?

താജ് ഹോട്ടലില്‍ 6 രൂപയ്ക്ക് മുറി; നിങ്ങള്‍ക്ക് വിശ്വസിക്കാനാവുമോ?

മുംബൈ: ലോക പ്രശസ്തമായ താജ് ഹോട്ടലില്‍ ആറു രൂപക്ക് ഒരു മുറി! നിങ്ങള്‍ക്ക് വിശ്വസിക്കാനാവുമോ? മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് കണ്ട് ആദ്യം പലരും അമ്പരന്നു. എന്നാല്‍, പിന്നീടാണ് അദ്ദേഗം 1903ലെ കാര്യമാണ് പറയുന്നതെന്ന് വ്യക്തമായത്.

അങ്ങിനെയും ഒരു കാലമുണ്ടായിരുന്നു എന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം പോസ്റ്റിലൂടെ. മുംബൈയിലെ താജ് ഹോട്ടലില്‍ അന്ന് ഒരു മുറി എടുക്കാന്‍ ആറു രൂപ മാത്രമേ ചെലവുണ്ടായിരുന്നുള്ളൂ. പണപ്പെരുപ്പത്തെ നേരിടാന്‍ കാലം കുറേ പിന്നിലോട്ട് പോകണമെന്ന ഓര്‍മപ്പെടുത്തലുമായാണ് ആനന്ദ് മഹീന്ദ്ര പോസ്റ്റ് പങ്കുവച്ചത്. ട്വിറ്ററില്‍ പഴയ താജ് ഹോട്ടലിന്റെ ചിത്രവും അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്.

ടൈം മെഷീനുമായി പിന്നിട്ട കാലങ്ങള്‍ക്ക് പിന്നാലെ പോകുക മാത്രമാണ് ഇപ്പോഴത്തെ വിലക്കയറ്റം നേരിടാന്‍ ഒരു വഴി എന്നാണ് അദ്ദേഹം പറയുന്നത്. പോസ്റ്റ് വൈറലായതോടെ വിവിധ കമന്റുകളുമായി ആനന്ദ് മഹീന്ദ്രയുടെ ഫോളോവേഴ്‌സും എത്തി.

നോണ്‍ എസി മുറി ആയിരിക്കുമെന്നും ഇന്റര്‍നെറ്റ് ഉണ്ടായിരിക്കില്ല എന്നും ചിലര്‍ പ്രതികരിച്ചപ്പോള്‍ ഇപ്പോള്‍ താജില്‍ മുറി ബുക്ക് ചെയ്യാന്‍ പറ്റിയാലും അവിടെ വരെ വാഹനത്തില്‍ ഇന്ധനമടിച്ച് എത്താന്‍ ചിലപ്പോള്‍ പറ്റിയേക്കില്ലെ്ന്നായിരുന്നു ഇന്ധനവില വര്‍ധനയെക്കുറിച്ച് സൂചിപ്പിച്ച് ഒരാളുടെ കമന്റ്.

Most Popular