മുംബൈ: രൂപയുടെ മൂല്യം ഒമ്പതു മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്കു പതിച്ചു. ഡോളറിനെതിരേ 74.96 രൂപയിലാണ് വ്യാപാരം തുടങ്ങിയതെങ്കിലും 10.30 ഓടെ 75.15 രൂപയിലെത്തി. 2020 ജൂലൈ 16നാണ് ഈ നിലവാരത്തില്‍ ഇതിനുമുമ്പ് രൂപയുടെ മൂല്യമെത്തിയത്. കോവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി, കടപ്പത്ര നിക്ഷേപങ്ങള്‍ വ്യാപകമായി വിറ്റൊഴിഞ്ഞതാണ് മൂല്യത്തെ ബാധിച്ചത്.
അതേസമയം, മൂല്യമിടിഞ്ഞത് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് ഗുണകരമാവും.ഒരു ഖത്തര്‍ റിയാലിന് 20 രൂപ 60 പൈസ വരെയാണ് ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള റേറ്റ്. യുഎഇ ദിര്‍ഹത്തിന് 20 രൂപ 42 പൈസയും സൗദി റിയാലിന് 20 രൂപയുമാണ് നിരക്ക്.
ALSO WATCH