Wednesday, January 26, 2022
HomeNewsNationalനടന്‍ സല്‍മാന്‍ ഖാന് പാമ്പ്കടിയേറ്റു

നടന്‍ സല്‍മാന്‍ ഖാന് പാമ്പ്കടിയേറ്റു

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന് പാമ്പുകടിയേറ്റു. പന്‍വേലിലെ സല്‍മാന്റെ ഫാം ഹൗസി വച്ച് ശനിയാഴ്ച്ച രാത്രിയാണ് സംഭവം. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്.

നവി മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ദേഹം ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. പന്‍വേലിലെ ഫാം ഹൗസില്‍ വിശ്രമത്തിലാണ് താരം.

ഡിസംബര്‍ 27ന് 56ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയാണ് സല്‍മാന്‍. മിക്ക വര്‍ഷങ്ങളിലും കുടുംബത്തിനും അടുത്ത സുഹൃത്തുക്കള്‍ക്കും ഒപ്പം ഫാം ഹൗസിലാണ് താരം തന്റെ ജന്മദിനം ആഘോഷിക്കാറുള്ളത്. ഇക്കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് തന്റെ പ്രിയപ്പെട്ടവരോടൊത്ത് സല്‍മാന്‍ കഴിഞ്ഞത് ഈ ഫാം ഹൗസിലാണ്.

Most Popular