സ്‌കൂളില്‍ പോയി നാലക്ഷരം പഠിക്കെടാ; മോദിയെ രാമന്‍ ചെവിക്കു പിടിച്ച് സ്‌കൂളില്‍ കൊണ്ടുപോകുന്ന ചിത്രം വൈറല്‍

sasi tharoor-modi

ന്യൂഡല്‍ഹി: രാമായണത്തിലെ രാമന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെവിക്ക് പിടിച്ച് സ്‌കൂളില്‍ കൊണ്ടുപോകുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. കോണ്‍ഗ്രസ് എം പി ശശി തരൂര്‍ തന്റെ ഫേസ്ബുക്ക് പേജിലാണ് ചിത്രം പങ്കുവച്ചത്.

രാമക്ഷേത്രത്തിന്റെ ഭൂമിപൂജയുമായി ബന്ധപ്പെട്ട് നരേന്ദ്രമോദി ബാലകനായ രാമനെയും കൊണ്ട് ക്ഷേത്രത്തിലേക്ക് നടന്നു നീങ്ങുന്ന ഛായാ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പ്രചാരം നേടിയിരുന്നു. ആ ചിത്രത്തെ ട്രോളിയാണ് തരൂര്‍ പുതിയ ചിത്രം പങ്കുവച്ചത്. ശരിയായ വിദ്യാഭ്യാസമില്ലാത്തതിനാലാണ് മോദി ഇന്ത്യയെ ഇരുണ്ട യുഗത്തിലേക്ക് നയിക്കുന്നതെന്ന് സൂചിപ്പിക്കുന്നതാണ് ചിത്രം.

ഇന്ത്യയുടെ ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കര്‍ ഒരു ബാലികയെയും കൊണ്ട് സൂര്യോദയത്തിലേക്ക് നടന്നു നീങ്ങുന്ന ഒരു ചിത്രവും മോദിയുടെ ചിത്രത്തിന് ബദലായി പ്രചരിച്ചിരുന്നു. ഇതില്‍ ബി ആര്‍ അംബേദ്കര്‍ തന്റെ കൈകളില്‍ ഇന്ത്യയുടെ ഭരണഘടനയും ബാലികയാവട്ടെ അക്ഷരമാല എഴുതിയ സ്ലേറ്റും പിടിച്ചിരുന്നു.