Friday, September 24, 2021
Home Ediotrs Pick ഇനി 3 മണിക്കൂര്‍ നേരത്തേക്കുള്ള ഓക്‌സിജന്‍ മാത്രം; മാസ്‌ക്ക്‌ മാറ്റിയാല്‍ വെള്ളത്തില്‍ വീണ സ്ഥിതിയാണ്; കരഞ്ഞ്...

ഇനി 3 മണിക്കൂര്‍ നേരത്തേക്കുള്ള ഓക്‌സിജന്‍ മാത്രം; മാസ്‌ക്ക്‌ മാറ്റിയാല്‍ വെള്ളത്തില്‍ വീണ സ്ഥിതിയാണ്; കരഞ്ഞ് പറഞ്ഞ് എംഎല്‍എ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭീതിജനിപ്പിക്കും വിധം കോവിഡ് പടര്‍ന്നുപിടിക്കുമ്പോള്‍ ദേശീയ തലസ്ഥാനത്ത് പോലും ആശുപത്രികളില്‍ ഓക്‌സിജന്‍ ഇല്ലാത്ത സ്ഥിതി. വലിയ തോതില്‍ കോവിഡ് വ്യാപനമുള്ള ഡല്‍ഹിയില്‍ ആശുപത്രികളില്‍ രോഗികള്‍ നിറഞ്ഞ അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ വേദനിപ്പിക്കുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ആംആദ്മി എംഎല്‍എ സൗരഭ് ഭരദ്വാജ്. കോവിഡ് ബാധിതനായ അദ്ദേഹം ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ടുള്ള വിഡിയോ ആണിത്.

താന്‍ അഡ്മിറ്റായിരിക്കുന്ന ആശുപത്രിയില്‍ ഇനി മുന്ന് മണിക്കൂര്‍ നേരത്തേക്കുള്ള ഓക്‌സിജന്‍ മാത്രമേ ബാക്കിയുള്ളൂ എന്നാണ് സൗരഭ് പറയുന്നത്. ഞാന്‍ അഡ്മിറ്റ് ആയിരിക്കുന്ന ഈ ആശുപത്രിയില്‍ മൂന്ന് മണിക്കൂര്‍ നേരത്തേക്ക് മാത്രമുള്ള ഓക്‌സിജനേ ഉള്ളൂ. ഈ മാസ്‌ക് മാറ്റിയാല്‍ നീന്തല്‍ അറിയാത്ത ആളെ കുളത്തിലേക്ക് തള്ളിയിട്ട അവസ്ഥയാണ്. ശ്വാസത്തിനായി പിടയുകയാണ്. നിറയെപ്പേരാണ് ഓക്‌സിജന്റെ ബലത്തില്‍ മാത്രം ജീവിക്കുന്നത്. അത് ഇല്ലാതെയായാല്‍ വെള്ളം ലഭിക്കാതെ മീനുകള്‍ ചത്ത് പൊങ്ങുന്നതുപോലെ മനുഷ്യരും മരിക്കും. എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിരോധം തീര്‍ക്കേണ്ട സമയം ആണിത്’. എംഎല്‍എ വിഡിയോയില്‍ പറയുന്നു.

ഡല്‍ഹിക്ക് അനുവദിച്ച 480 മെട്രിക് ടണ്‍ ഓക്സിജന്‍ പൂര്‍ണമായും നല്‍കുന്നത് ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി ഇന്ന് ആവശ്യപ്പെട്ടിരുന്നു. ഓക്സിജന്‍ വിതരണം ചെയ്യുന്നതിന് ഇന്നുതന്നെ നടപടിയുണ്ടാകണമെന്നും വീഴ്ച വരുത്തിയാല്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
ALSO WATCH

Most Popular