Tuesday, June 22, 2021
Home News National തോര്‍ത്ത് മാത്രം ഉടുത്ത് അധ്യാപകന്‍ ഓണ്‍ലൈന്‍ ക്ലാസില്‍; പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശം

തോര്‍ത്ത് മാത്രം ഉടുത്ത് അധ്യാപകന്‍ ഓണ്‍ലൈന്‍ ക്ലാസില്‍; പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശം

ചെന്നൈ: തോര്‍ത്ത് മുണ്ടുടുത്ത് ഓണ്‍ലൈന്‍ ക്ലാസില്‍ പ്രത്യക്ഷപ്പെടുകയും പെണ്‍കുട്ടികളോട് മോശമായി പെരുമാറുകയും ചെയ്ത അധ്യാപകനെതിരേ പരാതി. ചെന്നൈ കെ.കെ. നഗര്‍ പി.എസ്.ബി.ബി. സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകനായ രാജഗോപാലനെതിരെയാണ് വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ചിരിക്കുന്നത്.

അധ്യാപകന്‍ അശ്ലീലസന്ദേശങ്ങള്‍ അയക്കുന്നതായും ലൈംഗികച്ചുവയോടെ സംസാരിക്കുന്നതായുമാണ് വിദ്യാര്‍ഥികളുടെ പരാതി. മാത്രമല്ല, ഓണ്‍ലൈന്‍ ക്ലാസില്‍ വെറും തോര്‍ത്ത് മാത്രം ഉടുത്താണ് അധ്യാപകന്‍ പങ്കെടുക്കാറുള്ളതെന്നും ഇവര്‍ ആരോപിക്കുന്നു. ഒട്ടേറെ

സാമൂഹികമാധ്യമങ്ങളിലൂടെ അധ്യാപകന്‍ അശ്ലീലസന്ദേശങ്ങള്‍ അയക്കുന്നതായാണ് ചില വിദ്യാര്‍ഥികളുടെ ആരോപണം. പെണ്‍കുട്ടികളോട് അവരുടെ ചിത്രങ്ങള്‍ അയച്ചു നല്‍കാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഈ ചിത്രങ്ങളെക്കുറിച്ച് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതും പതിവാണ്. സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ഥികളും ഇതേ അധ്യാപകനില്‍നിന്ന് തങ്ങള്‍ക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

പെണ്‍കുട്ടികളെ മോശമായ രീതിയില്‍ സ്പര്‍ശിച്ചിരുന്നന്ന അധ്യാപകന്‍ പരാതിപ്പെട്ടാല്‍ ഗ്രേഡ് കുറയ്ക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ഇവര്‍ ആരോപിക്കുന്നു. വിഷയം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ അന്വേഷണം ആരംഭിച്ചതായും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗീത ഗോവിന്ദരാജനും പി.എസ്.ബിബി. ഗ്രൂപ്പ് ഡയറക്ടര്‍ ഷീല രാജേന്ദ്രയും അറിയിച്ചു.

അധ്യാപകനെതിരേ നിരവധി വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യമൊഴി വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോര്‍ട്ട് തേടി. ഡി.എം.കെ. എം.പി.മാരായ കനിമൊഴിയും ദയാനിധി മാരനും സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.
ALSO WATCH

Most Popular